ഹര്‍ത്താലിനെതിരെ ഹസ്സന്‍ ഉപവാസം തുടങ്ങി
തിരുവനന്തപുരം: ഹര്‍ത്താലിനെതിരെ ഡിസംബര്‍ 23 വ്യാഴാഴ്ച പാളയം രക്തസാക്ഷി മണ്ഡപത്തിന് മുന്നില്‍ കോണ്‍ഗ്രസ് നേതാവ് എം. എം. ഹസ്സന്‍ 23 മണിക്കൂര്‍ ഉപവാസം തുടങ്ങി.
ഹര്‍ത്താലുകള്‍ക്കെതിരെ ജനകീയ കൂട്ടായ്മ ആവശ്യമാണെന്ന് ഹസ്സന്‍ പറഞ്ഞു.കഥാകൃത്ത് ടി. പത്മനാഭന്‍ ഉപവാസം ഉദ്ഘാടനം ചെയ്തു. രാഷ്ട്രീയനേതാക്കളും സാമൂഹിക പ്രവര്‍ത്തകരും ചടങ്ങില്‍ സംബന്ധിച്ചു. ആര്‍ച്ച് ബിഷപ് ഡോ. എം. സൂസപാക്യം, സുഗതകുമാരി, ഡോ. ജോര്‍ജ് ഓണക്കൂര്‍, എസ്. ഗുപ്തന്‍നായര്‍, ടി. എന്‍. ജയചന്ദ്രന്‍, ജുബ്ബാ രാമകൃഷ്ണപിള്ള ചലച്ചിത്രതാരങ്ങളായ ജഗതി ശ്രീകുമാര്‍, സുരേഷ് ഗോപി, മധു, നെടുമുടി വേണു, തുടങ്ങിയവരും സംസാരിച്ചു.
വെള്ളിയാഴ്ച രാവിലെ നടക്കുന്ന സമാപന യോഗത്തില്‍ ആര്‍ച്ച് ബിഷപ്പ് സിറിള്‍ മാര്‍ ബസേലിയോസ് പങ്കെടുക്കും.












Click it and Unblock the Notifications