ഐസ്ക്രീം: സിപിഎം നേതാക്കന്മാര്‍ക്ക് വിമര്‍ശനം
കാസര്‍ഗോഡ്: കുഞ്ഞാലിക്കുട്ടി പ്രശ്നത്തില്‍ സിപിഎം കാസര്‍ഗോഡ് ജില്ലാ സമ്മേളനത്തില്‍ പാര്‍ട്ടി നേതാക്കള്‍ക്കെതിരെ രൂക്ഷവിമര്‍ശനം.
ഇടതുപക്ഷസര്‍ക്കാരിന്റെ കാലത്ത് കേസിലുള്‍പ്പെട്ട കുഞ്ഞാലിക്കുട്ടിയെ രക്ഷിക്കാന്‍ പാര്‍ട്ടിയിലെ ഉന്നതനേതാക്കള്‍ ശ്രമിച്ചതായി സമ്മേളനത്തില്‍ സംസാരിച്ച ഭൂരിഭാഗം പേരും കുറ്റപ്പെടുത്തി. നായനാരുടെ ഭരണകാലത്ത് കേസന്വേഷണം അട്ടിമറിക്കാന്‍ ശ്രമിച്ച ചില സിപിഎം നേതാക്കളുടെ പേര് പലരും വെളിപ്പെടുത്തികയും ചെയ്തു.
കുഞ്ഞാലിക്കുട്ടിയുടെ രാജിയാവശ്യമുന്നയിച്ചു നടത്തുന്ന പ്രക്ഷോഭം ദുര്‍ബലമായതായും കിളിരൂര്‍ സ്ത്രീപീഡനക്കേസിലെ പെണ്‍കുട്ടി മരിച്ചതോടെ സംഭവത്തിനെതിരെയുള്ള സിപിഎം പ്രക്ഷോഭം അവസാനിപ്പിച്ചതായും സമ്മേളനത്തില്‍ ആരോപണങ്ങളുയര്‍ന്നു.
എട്ടു മണിക്കൂര്‍ നീണ്ട സമ്മേളനത്തിലുയര്‍ന്ന ആരോപണങ്ങള്‍ക്ക് പാര്‍ട്ടി സംസ്ഥാനസെക്രട്ടറി പിണറായി വിജയന്‍ മറുപടി പറഞ്ഞു. എ.കെ നാരായണനെ സെക്രട്ടറിയായി 32അംഗ ജില്ലാകമ്മറ്റിയെ സമ്മേളനത്തില്‍ തെരഞ്ഞെടുത്തു.












Click it and Unblock the Notifications