കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഡിഎഫ് തീരുമാനിക്കാത്തത് നടപ്പിലാക്കുന്നു

  • By Staff
Google Oneindia Malayalam News

തൃശൂര്‍: പിഎസ്സി അംഗങ്ങളുടെ എണ്ണം 18 ആയി ഉയര്‍ത്താന്‍ യുഡിഎഫ് തീരുമാനിച്ചിട്ടില്ലെന്ന് കേരള കോണ്‍ഗ്രസ് നേതാവ് ടി. എം. ജേക്കബ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

യുഡിഫില്‍ തീരുമാനിക്കാത്ത പല കാര്യങ്ങളും ഉമ്മന്‍ചാണ്ടി ഏകാധിപത്യപരമായി നടപ്പിലാക്കുകയാണ്. സര്‍ക്കാര്‍ സര്‍വീസില്‍ 10 വര്‍ഷത്തെ പരിചയമുള്ളവരായിരിക്കണം പിഎസ്സി അംഗങ്ങളെന്ന ചട്ടം പാലിച്ചിട്ടില്ലെന്ന് ജേക്കബ് കുറ്റപ്പെടുത്തി.

ഓര്‍ത്തഡോക്സ്-യാക്കോബായ വിഭാഗത്തില്‍ നിന്ന് അംഗത്തെ നിര്‍ദേശിക്കുന്നതിനുള്ള അവകാശം തന്റെ പാര്‍ട്ടിക്ക് വാഗ്ദാനം ചെയ്തിരുന്നതാണ്. ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ട പ്രകാരം പേര് നിര്‍ദേശിച്ചിട്ടും അത് അംഗീകരിക്കാന്‍ തയ്യാറായില്ല. പരിശുദ്ധ കാതോലിക്ക ബാവ പേര് നിര്‍ദേശിച്ചുകൊണ്ടുളള കത്ത് നല്‍കുകയും മുഖ്യമന്ത്രിയുമായി സംസാരിക്കുകയും ചെയ്തതാണ്. എന്നിട്ടും ഓര്‍ത്തഡോക്സ് വിഭാഗത്തില്‍ പെട്ടയാളെ ഉള്‍പ്പെടുത്തുകയാണ് ചെയ്തത്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി തര്‍ക്കിക്കുകയാണെങ്കില്‍ കത്തും പേരും വെളിപ്പെടുത്താം.

എ. കെ. ആന്റണി മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ ഓംബുഡ്സ്മാന്‍, മനുഷ്യാവകാശ-വനിതാ കമ്മിഷനുകളിലെ അംഗങ്ങളെ കുറയ്ക്കുകയാണ് ചെയ്തത്. ഇത്രയും പിഎസ്സി അംഗങ്ങളുടെ ആവശ്യമില്ല. ഒരു പിഎസ്സി അംഗത്തിന് പ്രതിമാസം ഒന്നേ കാല്‍ ലക്ഷത്തോളം ചെലവ് വരും. ഇത് ചെലവ് കൂട്ടും.

യുഡിഎഫില്‍ തുടരണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് ഉമ്മന്‍ചാണ്ടിയല്ല. ഉമ്മന്‍ചാണ്ടി പോയപ്പോഴും യുഡിഎഫില്‍ ഉറച്ചുനിന്നയാളാണ് താന്‍. ദില്ലിയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് മദ്യം വിളമ്പിയതിന്റെ ചെലവ് വഹിച്ചത് ആരാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് ജേക്കബ് ആവശ്യപ്പെട്ടു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X