വി.എം സുധീരന്‍ കെപിസിസി എക്സിക്യുട്ടീവ് കമ്മറ്റിസ്ഥാനം രാജി വച്ചു
തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി.എം സുധീരന്‍ കെപിസിസി എക്സിക്യുട്ടീവ് കമ്മറ്റിയില്‍ നിന്ന് രാജി വച്ചു. ഐസ്ക്രീം പാര്‍ലര്‍ ലൈഗിക പീഡന കേസില്‍ ആരോപണവിധേയനായ മുസ്ലിം ലീഗ് മന്ത്രി കുഞ്ഞാലിക്കുട്ടിയോട് രാജിവയ്ക്കാന്‍ കോണ്‍ഗ്രസ് സംസ്ഥാന നേതൃത്ത്വം ആവശ്യപ്പെടാത്തതില്‍ പ്രതിഷേധിച്ചാണ് രാജി.
രാജി വയ്ക്കുന്നതു സംബന്ധിച്ച തന്റെ തീരുമാനം അന്തിമമാണെന്നും ഇനിയൊരു തിരിച്ചുപോക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സ്ഥിതിഗതികളെക്കുറിച്ച് കെപിസിസി പ്രസിഡന്റ് തെന്നല ബാലകൃഷ്ണപിള്ളയുമായി ചര്‍ച്ച നടത്തുമെന്നും സുധീരന്‍ അറിയിച്ചു.
ഡിസംബര്‍ 23 വ്യാഴാഴ്ച രാവിലെ കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവനിലെത്തിയാണ് സുധീരന്‍ തെന്നല ബാലകൃഷ്ണപിള്ള്ക്ക് രാജികത്ത് നല്‍കിയത്.
കുഞ്ഞാലിക്കുട്ടിയുടെ രാജിയാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം ചേര്‍ന്ന കെപിസിസി യോഗത്തില്‍ വി.എം സുധീരന്‍ രാജിഭീഷണി മുഴക്കിയിരുന്നു. കെപിസിസി യോഗം കുഞ്ഞാലിക്കുട്ടി പ്രശ്നത്തില്‍ ശക്തമായ നിലപാട് സ്വീകരിയ്ക്കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു ഇത്. കുഞ്ഞാലിക്കുട്ടി പ്രശ്നം പരിഹരിയ്ക്കാന്‍ യോഗം കെപിസിസി അദ്ധ്യക്ഷന്‍ തെന്നല ബാലകൃഷ്ണപിള്ളയേയും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയേയും ചുമതലപ്പെടുത്തുകയായിരുന്നു. ഇക്കാര്യത്തില്‍ തനിയ്ക്കുള്ള വിയോജിപ്പ് രേഖപ്പെടുത്തണമെന്ന് സുധീരന്‍ ആവശ്യപ്പെട്ടെങ്കിലും യോഗം അതിന് തയാറായില്ല. ഇതിനെതുടര്‍ന്നാണ് സുധീരന്‍ രാജി ഭീഷണി മുഴക്കിയതും ഇറങ്ങിപോകാന്‍ തുനിഞ്ഞതും.












Click it and Unblock the Notifications