നീലന്‍ കേസ്: സമന്‍സയക്കാന്‍ കോടതി ഉത്തരവ്
തിരുവനന്തപുരം: നീലന്‍-നളിനി നെറ്റോ കേസില്‍ നീലലോഹിതദാസന്‍ നാടാരുടെ മുന്‍പെഴ്സണല്‍ അംഗവും ഇപ്പോള്‍ ഒമാനില്‍ താമസിക്കുന്നതുമായ ഷേഖ് അഹമ്മദിനെ വിസ്തരിക്കുവാനായി സമന്‍സയയ്ക്കാന്‍ ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടു.
സാക്ഷിയെ വീഡിയോകോണ്‍ഫറന്‍സിലൂടെ വിസ്തരിക്കാനനുവദിക്കണമെന്ന നീലന്റെ അഭ്യര്‍ത്ഥന കൂടി പരിഗണിച്ചാണ് കോടതി ഉത്തരവ്.
എംബസി, ഫാക്സ്, കൊറിയര്‍ ഇവയിലേതെങ്കിലും വഴിയായിരിക്കണം സമന്‍സയക്കേണ്ടതെന്ന് ഹൈക്കോടതി നിര്‍ദേശമനുസരിച്ച് മജിസ്രേറ്റ് കോടതി ഉത്തരവിട്ടിട്ടുണ്ട്.
ഷേഖ് അഹമ്മദ് നേരിട്ടു കോടതിയില്‍ ഹാജരാകാന്‍ തയ്യാറായാല്‍ അതിന് 30 ദിവസത്തെ സമയമനുവദിക്കാനും കോടതി തീരുമാനിച്ചു.












Click it and Unblock the Notifications