ശ്രീലങ്ക: സമാധാനനിര്‍ദേശം പുലികള്‍ തള്ളി
കൊളംബോ: ശ്രീലങ്കന്‍ ഗവണ്‍മെന്റ് മുന്നോട്ടുവച്ച പുതിയ സമാധാനചര്‍ച്ചകള്‍ക്കുള്ള നിര്‍ദേശം തമിഴ്പുലികള്‍ തള്ളിക്കളഞ്ഞു. എല്‍ടിടിഇയുടെ ആവശ്യങ്ങളംഗീകരിക്കുന്നല്ലെന്ന കാരണം പറഞ്ഞാണ് നോര്‍വേജിയന്‍ സമാധാനസംഘടന മുഖാന്തിരം സര്‍ക്കാര്‍ നല്‍കിയ നിര്‍ദേശം പുലികള്‍ തള്ളിയത്.
പ്രശ്നബാധിത സ്ഥലങ്ങളില്‍ പഹിഹാരനടപടികള്‍ വാഗ്ദാനം ചെയ്ത ഗവണ്‍മെന്റ് തമിഴ്വംശജര്‍ക്കായി സ്വയംഭരണാവകാശമെന്ന എല്‍ടിടിഇ ആവശ്യത്തെക്കുറിച്ച് സമാധാനനിര്‍ദേശത്തില്‍ പരാമര്‍ശിച്ചിട്ടില്ലെന്ന് തമിഴ്പുലി നേതാവ് വേലുപ്പിള്ള പ്രഭാകരന്‍ പറഞ്ഞു. ഈ ആവശ്യം നടപ്പാക്കുന്നതുവരെ തന്റെ സ്വാതന്ത്യസമരം തുടരുമെന്നും പ്രഭാകരന്‍ പറഞ്ഞു.
സമാധാനചര്‍ച്ചകള്‍ക്കുള്ള നിര്‍ദേശം തള്ളിയ കാര്യം ലണ്ടനില്‍ എല്‍ടിടിഇക്കു വേണ്ടി ആന്റണ്‍ ബാലസിംഹം രണ്ടുദിവസങ്ങള്‍ക്കുള്ളില്‍ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്ന് എല്‍ടിടിഇ വൃത്തങ്ങള്‍ അറിയിച്ചു.
നോര്‍വെജിയന്‍ സമാധാനസംഘത്തിലെ എറിക് സോലെയിമാണ് കഴിഞ്ഞ ഏപ്രിലില്‍ നിലച്ച സമാധാനചര്‍ച്ചകള്‍ പുനരാരംഭിക്കാന്‍ സര്‍ക്കാരിനും തമിഴ്പുലികള്‍ക്കുമിടക്ക് സമ്മര്‍ദം ചെലുത്തിയിരുന്നത്.












Click it and Unblock the Notifications