ഉമാഭാരതിയുടെ സസ്പെന്‍ഷന്‍ ബിജെപി റദ്ദാക്കി
ദില്ലി: മുന്‍ മധ്യപ്രദേശ് മുഖ്യമന്ത്രി ഉമാഭാരതിയുടെ സസ്പെന്‍ഷന്‍ ബിജെപി റദ്ദാക്കി. ഡിസംബര്‍ 24 വെള്ളിയാഴ്ച ബിജെപി മുന്‍പ്രസിഡന്റ് വെങ്കയ്യ നായിഡുവാണ് ഇക്കാര്യം അറിയിച്ചത്.
ഉമാഭാരതിക്ക് ബിജെപി ജനറല്‍ സെക്രട്ടറി സ്ഥാനം തിരിച്ചുനല്‍കാനിടയില്ലെയെന്നും നായിഡു സൂചിപ്പിച്ചു.
നവംബര്‍ 10ന് പാര്‍ട്ടിയുടെ കേന്ദ്ര ഭാരവാഹികളുടെ യോഗത്തില്‍ പാര്‍ട്ടി നേതൃത്വത്തെയും പാര്‍ട്ടി പ്രസിഡന്റ് എല്‍. കെ. അദ്വാനിയെയും വെല്ലുവിളിച്ചതിനെ തുടര്‍ന്നാണ് ഉമാഭാരതിയെ ബിജെപിയില്‍ നിന്നും സസ്പെന്റ് ചെയ്തത്. ഈ സംഭവത്തില്‍ ഉമാഭാരതി പിന്നീട് ക്ഷമാപണം നടത്തിയിരുന്നു.
ബിജെപിയിലേക്ക് തിരിച്ചുവന്നതോടെ അടുത്ത വര്‍ഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിന് ഉമാഭാരതി പ്രധാനപങ്ക് വഹിച്ചേക്കും.












Click it and Unblock the Notifications