ബോട്ട്സമരം പിന്‍വലിച്ചേക്കും
തിരുവനന്തപുരം: ബോട്ടുകടമകള്‍ നടത്തി വരുന്ന അനിശ്ചിതകാല സമരം ഡിസംബര്‍ 24 വെള്ളിയാഴ്ച പിന്‍വലിച്ചേക്കും. തങ്ങളുടെ ആവശ്യങ്ങള്‍ സംബന്ധിച്ച് മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്താന്‍ ബോട്ടുടമകള്‍ തയ്യാറായിട്ടുണ്ട്.
വിവിധ സംഘടനാപ്രതിനിധികളും ഫിഷറീസ് വകുപ്പു മന്ത്രി ഡൊമനിക് പ്രസന്റേഷനും ചര്‍ച്ചകളില്‍ പങ്കെടുക്കും.
സംസ്ഥാനത്ത് 6,000ലധികം മീന്‍പിടുത്ത ബോട്ടുകള്‍ വിവിധ ആവശ്യങ്ങളുന്നയിച്ചു നടത്തുന്ന പണിമുടക്കില്‍ പങ്കെടുക്കുന്നതിനെ തുടര്‍ന്ന് തീരദേശങ്ങളിലെ മത്സ്യബന്ധമേഖല ഏറെക്കുറെ സ്തംഭനാവസ്ഥയിലാണ്. സമരം മൂലം സംസ്ഥാനത്തിന് ഒരു ദിവസം നാലുകോടിയോളം നഷ്ടം വരുന്നുണ്ടെന്നാണ് കണക്കുകള്‍.












Click it and Unblock the Notifications