Get Updates
Get notified of breaking news, exclusive insights, and must-see stories!

ബോട്ടുടമകള്‍ സമരം പിന്‍വലിച്ചു

തിരുവനന്തപുരം: മത്സ്യബന്ധന ബോട്ടുടമകള്‍ നടത്തിവന്ന അനിശ്ചിതകാല സമരം ഡിസംബര്‍ 24 വെള്ളിയാഴ്ച പിന്‍വലിച്ചു.

മുഖ്യമന്ത്രിയുമായി ബോട്ടുടമകളുടെ പ്രതിനിധികള്‍ നടത്തിയ ചര്‍ച്ചക്ക് ശേഷമാണ് ഒമ്പത് ദിവസമായി നടന്നുവന്ന സമരം പിന്‍വലിച്ചത്.

ഡീസലിന് സബ്സിഡി അനുവദിക്കണമെന്ന ബോട്ടുടമകളുടെ ആവശ്യത്തെ കുറിച്ച് പഠിച്ച് രണ്ട് മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് ഫിഷറീസ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘത്തെ നിയോഗിക്കുമെന്ന് ഫിഷറീസ് മന്ത്രി ഡൊമിനിക് പ്രസന്റേഷന്‍ അറിയിച്ചു.

എംഡിപിഎയുടെ സഹായത്തോടെ ഫിഷറീസ് സെന്ററുകളിലും ഫിഷിംഗ് ഹാര്‍ബറുകളിലും കോള്‍ഡ് സ്റോറേജ് പ്ലാന്റ് സ്ഥാപിക്കുന്ന കാര്യം പരിഗണിക്കും. അന്തര്‍ദേശീയ മത്സ്യവിലനിലവാരം പത്രങ്ങളില്‍ പ്രസിദ്ധീകരിക്കുന്നതിന് നടപടിയെടുക്കും.

കയറ്റുമതി രംഗത്ത് പിന്തള്ളപ്പെട്ട ചെറുകിടക്കാര്‍ക്ക് സഹായകമായ നടപടികള്‍ സ്വീകരിക്കും. ഇന്ത്യയില്‍ രജിസ്റര്‍ ചെയ്ത വിദേശ ട്രോളറുളുടെ മത്സ്യബന്ധനം തടയണമെന്ന ആവശ്യം മുഖ്യമന്ത്രി കേന്ദ്രത്തിന് മുന്നില്‍ ഉന്നയിക്കും- മന്ത്രി അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+