കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാധ്യമങ്ങളുടെ ഭീഷണിക്ക് വഴങ്ങില്ല: മുഖ്യമന്ത്രി

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: മാധ്യമങ്ങള്‍ സര്‍ക്കാരിനെ ഭീഷണിപ്പെടുത്തുകയാണെന്നും ഭീഷണിക്ക് വഴങ്ങില്ലെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കെ.പി.സി.സി. നിര്‍വാഹകസമിതി യോഗത്തില്‍ പറഞ്ഞു.

ഡിസംബര്‍ 22 ബുധനാഴ്ച നടന്ന നിര്‍വാഹക സമിതി യോഗത്തില്‍ കുഞ്ഞാലിക്കുട്ടി പ്രശ്നം ചര്‍ച്ച ചെയ്യുന്നതിനിടെയാണ് മുഖ്യമന്ത്രിയടക്കമുള്ള നേതാക്കള്‍ മാധ്യമങ്ങളെ വിമര്‍ശിച്ചത്. സര്‍ക്കാരിന്റെ പ്രതിഛായ തകര്‍ക്കാന്‍ മാധ്യമങ്ങള്‍ ആസൂത്രിതമായി ശ്രമിക്കുന്നുവെന്നായിരുന്നു ആരോപണം. മാധ്യമങ്ങളെ, പ്രത്യേകിച്ചും ടെലിവിഷന്‍ ചാനലുകളെ ചില നേതാക്കള്‍ കളിയാക്കി.

മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെയുണ്ടായ മര്‍ദ്ദനത്തെ അപലപിക്കാന്‍ വി.എം. സുധീരനൊഴികെ ആരും തയ്യാറായില്ല. കുഞ്ഞാലിക്കുട്ടി പ്രശ്നത്തില്‍ ചെയ്ത കാര്യങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി സംസാരിച്ചപ്പോഴാണ് സുധീരന്‍ ഈ വിഷയമുന്നയിച്ചത്. അക്രമത്തിനെതിരെ മാധ്യമ പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയില്‍ വേണ്ടത് ചെയ്തില്ല. മാധ്യമ സമൂഹത്തെയാകെ ശത്രുതയിലേക്ക് തള്ളിവിടുകയാണ് സര്‍ക്കാര്‍. ഇത്കോണ്‍ഗ്രസിന് നല്ലതല്ല.പ്രശ്നങ്ങള്‍ക്ക് ഉടന്‍ പരിഹാരമുണ്ടാക്കിയില്ലെങ്കില്‍ ഭവിഷ്യത്ത് ദൂരവ്യാപകമായിരിക്കുമെന്നും സുധീരന്‍ മുന്നറിയിപ്പു നല്‍കി.

ഇതു കേട്ടപ്പോഴാണ് ഉമ്മന്‍ചാണ്ടി മാധ്യമങ്ങള്‍ക്കെതിരെ രൂക്ഷമായി പ്രതികരിച്ചത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X