കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആലപ്പുഴ ഏരിയാ കമ്മിറ്റിയില്‍ പിണറായിക്ക് ആധിപത്യം

  • By Staff
Google Oneindia Malayalam News

ആലപ്പുഴ: സിപിഎം ആലപ്പുഴ ഏരിയാ കമ്മിറ്റിയില്‍ പിണറായി പക്ഷത്തിന് ആധിപത്യം. 19 അംഗ ഏരിയാ കമ്മിറ്റിയില്‍ 17 പേരും പിണറായി പക്ഷക്കാരാണ്.

കമ്മിറ്റിയില്‍ പിണറായി പക്ഷക്കാരായ 14 പേരെയും വി. എസ് പക്ഷക്കാരായ അഞ്ച് പേരെയും ഉള്‍പ്പെടുത്തിയാണ് ഔദ്യോഗിക പാനല്‍ അവതരിപ്പിച്ചത്. എന്നാല്‍ ഔദ്യോഗിക പാനലിനെതിരെ പിണറായി പക്ഷക്കാരായ അഞ്ച് പേര്‍ മത്സരിച്ചു. ഇവരില്‍ മൂന്ന് പേര്‍ ജയിച്ചു.

സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റും ജില്ലാ പ്രസിഡന്റുമായ വി. എസ്. മണി, കര്‍ഷക തൊഴിലാളി യൂണിയന്‍ ഏരിയാ പ്രസിഡന്റ് പി. എം. സുശീലന്‍, കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്സ് യൂണിയന്‍ (സിഐടിയു) താലൂക്ക് പ്രസിഡന്റ് വി. എ. ബേബി എന്നിവരാണ് തോറ്റ വി. എസ്. പക്ഷക്കാര്‍. ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ലാ നേതാവും ആശ്രമം ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയുമായ പി. യു. ജോസഫ്, ഡിവൈഎഫ്ഐ നേതാവ് എം. സുനില്‍കുമാര്‍, എന്‍ജിഒ യൂണിയന്‍ നേതാവ് അജയ് സുധീന്ദ്രന്‍ എന്നിവരാണ് വിജയിച്ചവര്‍.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X