ദുബൈ റിപ്പോര്‍ട്ട് തള്ളണമെന്ന് ആവശ്യപ്പെടും
കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ കീടനാശിനി ഉപയോഗിക്കുന്നതു സംബന്ധിച്ച ഒ. പി. ദുബൈ കമ്മിറ്റി റിപ്പോര്‍ട്ട് തള്ളണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.
സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് പ്രഖ്യാപിച്ച എന്‍ഡോസള്‍ഫാന്‍ നിരോധനം ഫലപ്രദമായി നടപ്പിലാക്കാന്‍ നടപടികള്‍ സ്വീകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. എന്‍ഡോസള്‍ഫാന്‍ തളിച്ചതു മൂലം ദുരിതമനുഭവിക്കുന്ന ഗ്രാമങ്ങള്‍ അദ്ദേഹം സന്ദര്‍ശിച്ചു.
ഈ ഗ്രാമങ്ങളില്‍ വിദഗ്ധരായ ഡോക്ടര്‍മാരുടെ സേവനം ഉപയോഗപ്പെടുത്തിക്കൊണ്ട് മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. എട്ട് ക്യാമ്പുകളായിരിക്കും സംഘടിപ്പിക്കുക. ഓരോ ക്യാമ്പും മൂന്ന് മാസം പ്രവര്‍ത്തിക്കും. പരിയാരം, കോഴിക്കോട് മെഡിക്കല്‍ കോളജുകളിലെ ഡോക്ടര്‍മാരും റീജിയണല്‍ ക്യാന്‍സര്‍ സെന്ററിലെ വിദഗ്ധരും എന്‍ഡോസള്‍ഫാന്‍ മൂലം ദുരിതനുഭവിക്കുന്നവരെ പരിശോധിക്കും.
ഒരു കോടി ചെലവില്‍ സര്‍ക്കാര്‍ ഒരു പുനരധിവാസ-കൗണ്‍സിലിംഗ് കേന്ദ്രം സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രിയോടൊപ്പമുണ്ടായിരുന്ന ആരോഗ്യമന്ത്രി കെ കെ. രാമചന്ദ്രന്‍ പറഞ്ഞു.












Click it and Unblock the Notifications