ഹസ്സന്റെ ഉപവാസം അവസാനിപ്പിച്ചു
തിരുവനന്തപുരം: നിര്‍ബന്ധിത ഹര്‍ത്താലുകള്‍ക്കെതിരെയുള്ള കോണ്‍ഗ്രസ് നേതാവ് എം. എം. ഹസ്സന്റെ 24 മണിക്കൂര്‍ ഉപവാസം അവസാനിച്ചു. ഡിസംബര്‍ 23 വ്യാഴാഴ്ച രാവിലെ തുടങ്ങിയ ഉപവാസം വെള്ളിയാഴ്ച രാവിലെ 10 മണിയോടെയാണ് അവസാനിപ്പിച്ചത്.
ബിഷപ്പ് സിറില്‍ മാര്‍ ബസേലിയസ് നല്‍കിയ നാരങ്ങാനീര് കുടിച്ചാണ് ഹസ്സന്‍ ഉപവാസം അവസാനിപ്പിച്ചത്.
സമൂഹത്തിന്റെ വിവിധ മേഖലകളില്‍ നിന്നുള്ളവര്‍ ഹസ്സന് അഭിവാദ്യം അര്‍പ്പിക്കാനെത്തിയിരുന്നു.












Click it and Unblock the Notifications