കിളിരൂര്‍ കേസന്വേഷണം സി.ബി.ഐക്ക്
കൊച്ചി: കിളിരൂര്‍ കേസന്വേഷണം സി.ബി.ഐയെ ഏല്‍പ്പിച്ചു കൊണ്ട് കേന്ദ്രആഭ്യന്തരവകുപ്പ് ഉത്തരവിറക്കി.സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യപ്രകാരമാണ് കേസ് സി.ബി.ഐയെ ഏല്‍പ്പിച്ചത്.
എറണാകുളം എം.ജി റോഡിലെ തളിയത്ത് ജ്വല്ലറിയില്‍ നടന്ന 75 ലക്ഷത്തിന്റെ തട്ടിപ്പും ഹൈക്കോടതി ഉത്തരവു പ്രകാരം സി.ബി.ഐ അന്വേഷിക്കും.
കേരളമുള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളിലെ കൊലപാതകക്കേസുകള്‍ അന്വേഷിക്കുന്ന സി.ബി.ഐ ചെന്നൈ ഘടകമാണ് കേസുകളന്വേഷിക്കുന്നത്.
കിളിരൂര്‍ കേസന്വേഷണം സംബന്ധിച്ച് താല്‍പര്യം കാണിക്കാതിരുന്ന ചെന്നൈ യൂണിറ്റിന് കേന്ദ്രമന്ത്രി സുരേഷ് പാച്ചൗരി സി.ബി.ഐ ഡയറക്ടര്‍ വഴി ഉത്തരവു നല്‍കിയാണ് കേസേറ്റെടുക്കാന്‍ സമ്മതിപ്പിച്ചത്.
ഉന്നതര്‍ പലരും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ആരോപണം വന്നിട്ടുള്ള ഈ കേസ് മുഖ്യസാക്ഷി ശാരി മരിച്ചതിനെ തുടര്‍ന്ന് ഏറെക്കുറെ സ്തംഭനാവസ്ഥയിലായിരുന്നു. ആശുപത്രിയില്‍ ഒരു വി.ഐ.പി പീഡനത്തിനിരായായ പെണ്‍കുട്ടിയെ സന്ദര്‍ശിച്ചുവെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. വി.ഐ.പിയുടെ പേരു വെളിപ്പെടുത്താന്‍ പ്രതിപക്ഷനേതാക്കളടക്കമുള്ളവര്‍ ആവശ്യപ്പെട്ടിട്ടും മുഖ്യമന്ത്രി അതിനു തയ്യാറായില്ല.
തൃശൂരിലെ അബ്കാരി കോണ്‍ട്രാക്ടറായിരുന്ന മുന്നയെ കാറിനുള്ളിലിട്ടു കത്തിച്ച സംഭവത്തെക്കുറിച്ചുള്ള അന്തിമാന്വേഷണ റിപ്പോര്‍ട്ടും എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഫയല്‍ ചെയ്യുമെന്നാണറിയുന്നത്.
കവിയൂരില്‍ നാലംഗകുടുംബം ആത്മഹത്യ ചെയ്ത സംഭവത്തെക്കുറിച്ചും സി.ബി.ഐ അന്വേഷിക്കും.












Click it and Unblock the Notifications