കെ.ഗോപിനാഥ് മെട്രോ റെയില്‍ ലെയ്സണ്‍ ഓഫീസര്‍
തിരുവനന്തപുരം: കൊച്ചിന്‍ മെട്രോറെയില്‍ പദ്ധതിയുടെ ലെയ്സണ്‍ ഓഫീസറായി കെ. ഗോപിനാഥിനെ നിയമിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. കൊങ്കണ്‍ റെയില്‍വേയുടെ ചുമതലയുണ്ടായിരുന്ന ഗോപിനാഥിപ്പോള്‍ ദില്ലി മെട്രോറെയില്‍ ലെയ്സണ്‍ ഓഫീസറാണ്.
കഴിഞ്ഞ ദിവസത്തെ മന്ത്രിസഭായോഗം മെട്രോറെയിലിന് അംഗീകാരം നല്‍കുകയും പദ്ധതിക്കായി 2,000 കോടി അനുവദിക്കുകയും ചെയ്തിരുന്നു. 2006ല്‍ മെട്രോറെയില്‍വെയുടെ പണിയാരംഭിക്കാനാവുമെന്നാണ് കണക്കുകൂട്ടല്‍. ഇതു പൂര്‍ത്തിയാവാന്‍ നാലുവര്‍ഷം വേണ്ടിവരും. ഗവണ്‍മെന്റ് പങ്കാളിത്തത്തോടെയായിരിക്കും പദ്ധതി നടപ്പാക്കുക.
വ്യവസായ നഗരമായ കൊച്ചിയില്‍ ഇപ്പോഴനുഭവപ്പെടുന്ന ഗതാഗതക്കുരുക്കിന് മെട്രോറെയില്‍ ഒരു പരിധി വരെ പരിഹാരമായേക്കും.












Click it and Unblock the Notifications