മാറാട്: മാപ്പുസാക്ഷി വാളുകള്‍ തിരിച്ചറിഞ്ഞു
കോഴിക്കോട്: മാറാട് കൂട്ടക്കൊലക്ക് ഉപയോഗിച്ച 44 വാളുകള്‍ അവ നിര്‍മിച്ച കേസിലെ മാപ്പുസാക്ഷി സുബ്രഹ്മണ്യന്‍ തിരിച്ചറിഞ്ഞു. മൂന്ന് പ്രതികളെയും സുബ്രഹ്മണ്യന്‍ തിരിച്ചറിഞ്ഞു.
ഒന്നാം പ്രതി മുഹമ്മദലി, 97-ാം പ്രതി സമദ്, 107-ാം പ്രതി അസീസ് മുസലിയാര്‍ എന്നിവരെയാണ് മാറാട് പ്രത്യേക കോടതി ജഡ്ജി ബാബു മാത്യു പി. ജോസഫ് മുമ്പാകെ നടത്തിയ വിസ്താരത്തില്‍ സുബ്രഹ്മണ്യന്‍ തിരിച്ചറിഞ്ഞത്.
മാറാട് നിന്ന് കണ്ടെടുത്ത 43 വാളുകളും സുബ്രഹ്മണ്യന്റെ പണിയാലയില്‍ നിന്ന് കണ്ടെടുത്ത ഒരു വാളുമാണ് തിരിച്ചറിഞ്ഞത്. പൈസയുടെ ബുദ്ധിമുട്ടുകൊണ്ടാണ് ആളുകളെ കൊല്ലിക്കാന്‍ താന്‍ വാളുണ്ടാക്കി കൊടുത്തതെന്നും കുറ്റകരമായ പാപമാണ് താന്‍ ചെയ്തതെന്നും സുബ്രഹ്മണ്യന്‍ കോടതി മുമ്പാകെ പറഞ്ഞു.
ചപ്പുവെട്ടാന്‍ വേണ്ടിയാണെന്ന് പറഞ്ഞാണ് ആദ്യം തന്നോട് വാളുണ്ടാക്കാന്‍ കൂട്ടക്കൊലയില്‍ ഉള്‍പ്പെട്ടവര്‍ പറഞ്ഞത്. പിന്നീട് കൂടുതല്‍ വാളുണ്ടാക്കാന്‍ ആവശ്യപ്പെട്ടു. ചിലരെ കൈകാര്യം ചെയ്യാന്‍ വേണ്ടിയാണെന്നും വാളിന് അല്പം കൂടി മൂര്‍ച്ചയും നീളവും വേണമെന്നും പറഞ്ഞിരുന്നു. ആളുകള്‍ക്കെതിരെ പ്രയോഗിച്ചാല്‍ തനിക്ക് പ്രശ്നമാവില്ലേ എന്ന് ചോദിച്ചപ്പോള്‍ തങ്ങള്‍ ആരോടും പറയില്ലെന്നായിരുന്നു മറുപടി. കൂട്ടക്കാല നടന്നതിന് ശേഷമാണ് താനുണ്ടാക്കിയ വാള്‍ കൊണ്ടാണ് കൃത്യം ചെയ്തതെന്ന് ബോധ്യമായത്. കുറ്റബോധം തോന്നിയ താന്‍ ഇക്കാര്യം ഡിവൈഎസ്പി മജീദ് സാറിനോട് ഏറ്റുപറഞ്ഞിരുന്നു-സുബ്രഹ്മണ്യന്റെ മൊഴിയില്‍ പറയുന്നു.












Click it and Unblock the Notifications