തുക നല്‍കാതെ സംഭരണം തുടങ്ങാനാവില്ല
തിരുവനന്തപുരം: സര്‍ക്കാരില്‍ നിന്നും ആവശ്യമായ തുക ലഭിക്കാതെ കുരുമുളക് സംഭരണം തുടങ്ങാനാവില്ലെന്ന് മാര്‍ക്കറ്റ് ഫെഡ് ചെയര്‍മാന്‍ പി. പി. തങ്കച്ചന്‍ പറഞ്ഞു.
കുരുമുളക് സംഭരണത്തിനായി 45 കോടി രൂപയാണ് മാര്‍ക്കറ്റ് ഫെഡിന് വേണ്ടത്. മുഖ്യമന്ത്രി വെള്ളിയാഴ്ച വിളിച്ചുകൂട്ടിയ ചര്‍ച്ചയില്‍ ഇതുസംബന്ധിച്ച് തീരുമാനമായിട്ടില്ല.
തുക നല്‍കാന്‍ മുഖ്യമന്ത്രി സംസ്ഥാന സഹകരണ ബാങ്കിനോട് ആവശ്യപ്പെട്ടെങ്കിലും സര്‍ക്കാര്‍ ഗ്യാരന്റി നല്‍കണമെന്നാണ് ബാങ്ക് ചെയര്‍മാന്‍ അരവിന്ദാക്ഷന്‍ ആവശ്യപ്പെട്ടത്. ചര്‍ച്ചയില്‍ ധനകാര്യമന്ത്രി പങ്കെടുക്കാത്തതിനാല്‍ ഇക്കാര്യത്തില്‍ തീരുമാനമായില്ല- തങ്കച്ചന്‍ വ്യക്തമാക്കി.












Click it and Unblock the Notifications