സോണിയയുടെ കേരള സന്ദര്‍ശനം റദ്ദാക്കിയേക്കും
ദില്ലി: കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാഗാന്ധിയുടെ ഡിസംബര്‍ 30ന് നിശ്ചയിച്ചിരുന്ന കേരള സന്ദര്‍ശനം റദ്ദാക്കിയേക്കും.
മുന്‍പ്രധാനമന്ത്രി പി. വി. നരസിംഹറാവുവിന്റെ ചരമത്തെ തുടര്‍ന്ന് ഏഴ് ദിവസത്തെ ദേശീയ ദു:ഖാചരണം പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിലാണ് സന്ദര്‍ശനം റദ്ദാക്കുന്നതിനെ കുറിച്ച് എഐസിസി ആലോചിക്കുന്നത്.
വെള്ളയമ്പലത്തെ കെപിസിസിയുടെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കാന്‍ വേണ്ടിയാണ് സോണിയ ഡിസംബര്‍ 30ന് തിരുവനന്തപുരത്തെത്തുന്നതിനായി നിശ്ചയിച്ചിരുന്നത്. കേരളത്തിലെ സമകാലീന രാഷ്ട്രീയ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ സോണിയ കേരള സന്ദര്‍ശനം റദ്ദാക്കിയേക്കുമെന്ന് നേരത്തെ അഭ്യൂഹമുണ്ടായിരുന്നു.












Click it and Unblock the Notifications