Get Updates
Get notified of breaking news, exclusive insights, and must-see stories!

ലങ്കന്‍ വിമാനങ്ങള്‍ അന്തര്‍ദേശീയ സര്‍വീസിന്

കൊളംബോ: ശ്രീലങ്കയിലെ മൂന്നു ആഭ്യന്തരവിമാനക്കമ്പനികള്‍ക്ക് അന്തര്‍ദേശീയ സര്‍വീസ് നടത്താന്‍ സര്‍ക്കാര്‍ അംഗീകാരം നല്‍കി. എക്പോ എയര്‍, സെറന്റിപ് എയര്‍, ലങ്കന്‍ എയര്‍ എന്നിവയാണ് ഈ കമ്പനികള്‍.

നികുതിലാഭം കണക്കാക്കി കൂടുതലും ചെന്നൈ, തിരുവനന്തപുരം തുടങ്ങിയ തെക്കേയിന്ത്യന്‍ സ്ഥലങ്ങളിലേക്കാണ് തുടക്കത്തില്‍ സര്‍വീസ് നടത്തുക.

സര്‍ക്കാര്‍ നടപടിയെ വിമാനക്കമ്പനി ഉദ്യോഗസ്ഥര്‍ സ്വാഗതം ചെയ്തു. കുറഞ്ഞ ചെലവില്‍ കൂടുതല്‍ സ്ഥലങ്ങളിലേക്ക് ആളുകള്‍ക്കു യാത്ര ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനം സഹായിക്കുമെന്ന് എക്സ്പോ ഏവിയേഷന്‍ ഡയറക്ടര്‍ സിറാജ് മുഹമ്മദ് പറഞ്ഞു. കമ്പനി വിമാനങ്ങള്‍ ഇപ്പോല്‍ മാലിദ്വീപ് വരെ നടത്തുന്ന സര്‍വീസുകള്‍ ഗള്‍ഫ് രാജ്യങ്ങളിലേക്കു നീട്ടാനാലോചിക്കുന്നതായും സിറാജ് പറഞ്ഞു.

ഇന്തോ, യുഎസ്, ലങ്കന്‍ കൂട്ടുസംരഭമായ സെറന്റിപ് എയര്‍ യൂറോപ്പ്, കിഴക്കന്‍ രാജ്യങ്ങളിലേക്ക് സര്‍വീസാരംഭിക്കാന്‍ കൂടുതല്‍ സൗകര്യമുള്ള വിമാനങ്ങള്‍ വാങ്ങുമെന്ന് കമ്പനി വക്താവ് അറിയിച്ചു.

പ്രാദേശിക വിമാനക്കമ്പനികള്‍ക്ക് സര്‍ക്കാര്‍ തീരുമാനം ഏറെ ഗുണകരമായേക്കുമെന്ന് ലയണ്‍ എയര്‍ ഉന്നതോദ്യോഗസ്ഥന്‍ അഭിപ്രായപ്പെട്ടു. ജാഫ്ന വഴി ഇന്ത്യയിലേക്കു സര്‍വീസ് നടത്താന്‍ ലയണ്‍ എയര്‍ ആലോചിച്ചുവരികയാണെന്ന് അദ്ദേഹം പറഞ്ഞു.

ശ്രീലങ്കന്‍ സര്‍ക്കാരുടമസ്ഥതയിലുള്ള ശ്രീലങ്കന്‍ എയര്‍വെയ്സാണ് ഇപ്പോള്‍ രാജ്യത്ത് കൂടുതല്‍ വിദേശസര്‍വീസുകള്‍ നടത്തുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+