കാഞ്ചി: മഠം മാനേജര്‍ അറസ്റില്‍
ചെന്നൈ: കാഞ്ചി കൊലക്കേസുമായി ബന്ധപ്പെട്ട് മഠം മാനേജര്‍ സുന്ദരേശയ്യരെ പൊലീസ് അറസ്റു ചെയ്തു. വാടകക്കൊലയാളികള്‍ക്ക് മഠംവക അക്കൗണ്ടില്‍ നിന്നു പണം നല്‍കിയെന്ന കുറ്റമാരോപിച്ചാണ് അറസ്റ്.
വധക്കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാന്‍ വിളിച്ചുവരുത്തിയ സുന്ദരേശയ്യരെ പിന്നീട് അറസ്റു ചെയ്യുകയായിരുന്നു.
കാഞ്ചി മഠാധിപതിയുമായി അടുത്ത ബന്ധമുള്ളയാളാണ് സുന്ദരേശയ്യര്‍. മഠാധിപതിക്കു ശേഷം പൊലീസ് അറസ്റുചെയ്യുന്ന മഠത്തിലെ ഉന്നതഉദ്യോഗസ്ഥന്‍ കൂടിയാണിയാള്‍.
വധക്കേസില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കാനായി ഇയാളെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്.












Click it and Unblock the Notifications