നൃപന്‍ ചക്രവര്‍ത്തി അന്തരിച്ചു
അഗര്‍ത്തല: മുതിര്‍ന്ന സിപിഎം നേതാവും മുന്‍തൃപുര മുഖ്യമന്ത്രിയുമായിരുന്ന നൃപന്‍ ചക്രവര്‍ത്തി ഹൃദയാഘാതം മൂലം(99)അന്തരിച്ചു.
മോശമായ ആരോഗ്യനിലയെ തുടര്‍ന്ന് ഡിസംബര്‍ 19ന് അഗര്‍ത്തലയിലെ ജി.എം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന അദ്ദേഹത്തെ പിന്നീട് വിദഗ്ധ ചികിത്സക്കായി കൊല്‍ക്കത്തയിലെ എസ്എസ്കെഎം ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇവിടെ വച്ചാണ് മരണം സംഭവിച്ചത്. സംസ്കാരം പൂര്‍ണബഹുമതികളോടെ ബട്ടാലയില്‍ നടത്തും.
1978മുതല്‍ 88 വരെ തൃപുര മുഖ്യമന്ത്രിയായിരുന്നു നൃപന്‍ ചക്രവര്‍ത്തി. ഇദ്ദേഹത്തോടുള്ള ആദരസൂചകമായി സര്‍ക്കാരിന്റെ ഒരാഴ്ചത്തെ ഔദ്യോഗിക പരിപാടികള്‍ മാറ്റിവച്ചു.












Click it and Unblock the Notifications