ഉമ്മന്‍ചാണ്ടിയും തെന്നലയും ചര്‍ച്ച നടത്തി
തിരുവനന്തപുരം: രാജ്യസഭാതെരഞ്ഞെടുപ്പിനു വേണ്ടി സ്ഥാനാര്‍ത്ഥികളുടെ പേരടങ്ങുന്ന ലിസ്റ് കോണ്‍ഗ്രസ് ഹൈക്കമാന്റിനു സമര്‍പ്പിക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കെപിസിസി പ്രസിഡന്റ് തെന്നല ബാലകൃഷ്ണയും തമ്മില്‍ ഡിസംബര്‍ 24 വെള്ളിയാഴ്ച നടത്തിയ ചര്‍ച്ചിയില്‍ തീരുമാനമായി.
പ്രൊഫ. പി.ജെ കുര്യന്‍, പി.സി ചാക്കോ, തലേക്കുന്നില്‍ ബഷീര്‍, രമേശ് ചെന്നിത്തല, എ. ചാള്‍സ് തുടങ്ങിവരുടെ പേരുകളാണ് ലിസ്റിലുള്ളതെന്നറിയുന്നു.
തെരഞ്ഞെടുപ്പു കമ്മറ്റി കൂടാന്‍ സമയമില്ലാത്തതു മൂലം സ്ഥാനാര്‍ത്ഥിയെ സംബന്ധിച്ച് നേതാക്കളുമായി തെന്നല ബാലകൃഷ്ണപിള്ള ടെലഫോണിലൂടെ ചര്‍ച്ച നടത്താനും തീരുമാനിച്ചിട്ടുണ്ട്.
കുഞ്ഞാലിക്കുട്ടി പ്രശ്നം ഇരുവരും ചര്‍ച്ച ചെയ്തില്ലെന്നും തെന്നല അറിയിച്ചു.












Click it and Unblock the Notifications