കുഞ്ഞാലിക്കുട്ടിയുടെ മകന്റെ വിവാഹകാവലിന് പൊലീസ്
കൊച്ചി: മന്ത്രി കുഞ്ഞാലിക്കുട്ടിയുടെ മകന്റെ വിവാഹത്തിന് വന്‍ പൊലീസ് പട കാവലിന്. ഡിസംബര്‍26 ഞായറാഴ്ച കൊച്ചിയിലെ ലേ മെറിഡിയന്‍ ഹോട്ടലില്‍ നടക്കുന്ന വിവാഹച്ചടങ്ങിന്റെ ഭാഗമായി കൊച്ചിയിലെ മാത്രമല്ലാ, സമീപപ്രദേശങ്ങളിലെ പൊലീസുകാരെയും ഡ്യൂട്ടിക്കു വച്ചിട്ടുണ്ട്. ശനിയാഴ്ച വൈകുന്നേരത്തോടെ 3,000ളം പൊലീസുകാരെ കൊച്ചിയില്‍ വിന്യസിക്കാനാണ് പരിപാടി. അതീവരഹസ്യമായിട്ടാണ് കാര്യങ്ങളെല്ലാം ആസൂത്രണം ചെയ്യുന്നത്. ഡിവൈഎസ്പി തലത്തിനു താഴേക്കുള്ള പൊലീസുകാര്‍ക്കു പോലും ഇക്കാര്യത്തെക്കുറിച്ചറിവില്ല.
വിവാഹത്തിന്റെ കാവല്‍ച്ചുമതല മൂലം പൊലീസുകാര്‍ക്ക് മെഡിക്കല്‍ അവധിയടക്കം നല്‍കിക്കൂടെന്ന് ഉന്നതങ്ങളില്‍ നിന്ന് ഉത്തരവുണ്ട്. ഇതുമൂലം ക്രിസ്തുമസ് അവധി പോലും പൊലീസുകാര്‍ക്ക് നിഷേധിക്കപ്പെട്ടിരിക്കുകയാണ്. ക്രിസ്തുമസ് അവധിയെടുക്കുന്നവര്‍ ഡിസംബര്‍ 25 ശനിയാഴ്ച വൈകീട്ടോ അല്ലെങ്കില്‍ 26നു പുലര്‍ച്ചക്കോ കൊച്ചിയിലെത്തിക്കൊള്ളണമെന്നാണ് ഉത്തരവ്. വിവാഹം നടക്കുന്ന ലെ മെറിഡിയിന്‍ ഹോട്ടല്‍ വെള്ളിയാഴ്ച മുതല്‍ പൊലീസ് നിരീക്ഷണത്തിലാണ്.
അനിഷ്ട സംഭവങ്ങളൊഴിവാക്കാനെന്ന മുന്‍കരുതലില്‍ പൊലീസിനെ കൂടാതെ നൂറുകണക്കിന് ലീഗ് പ്രവര്‍ത്തകരും കൊച്ചിയില്‍ എത്തിയിട്ടുണ്ട്.
സ്വകാര്യ ആവശ്യങ്ങള്‍ക്ക് സര്‍ക്കാരിനെ ദുരുപയോഗം ചെയ്യുന്ന നടപടിയാണ് കുഞ്ഞാലിക്കുട്ടിയുടേത്.












Click it and Unblock the Notifications