പാലക്കാട് കോളറസാധ്യതയെന്ന് റിപ്പോര്‍ട്ട്
പാലക്കാട്: പാലക്കാട് താലൂക്കില്‍ കോളറ പടര്‍ന്നു പിടിക്കാന്‍ സാധ്യതയുള്ളതായി ആരോഗ്യവകുപ്പിന്റെ പഠനറിപ്പോര്‍ട്ടുകള്‍.
കോങ്ങാട് മുതല്‍ വാളയാര്‍ വരെയുള്ള സ്ഥലത്തു ലഭ്യമാകുന്ന വെള്ളത്തില്‍ കോളറയുടെ അണുക്കളുണ്ടെന്ന് നാഷണല്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേറ്റീവ് ഡിസീസസ് കണ്ടുപിടിച്ചിട്ടുണ്ട്. ഇതുവരെ പാലക്കാട് ജില്ലയില്‍ 45 പേര്‍ക്കു കോളറ ബാധിച്ചിട്ടുണ്ടെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍.
പാലക്കാട് പട്ടണപ്രദേശങ്ങളിലും വിവിധ പഞ്ചായത്തുകളിലും കോളറസാധ്യതയെത്രത്തോളമുണ്ടെന്നതിനെപ്പറ്റി ആരോഗ്യവകുപ്പ് പഠനങ്ങള്‍ നടത്തിവരികയാണ്. രോഗനിവാരണമാര്‍ഗങ്ങളോടൊപ്പം ബോധവല്‍ക്കരണപരിപാടികളും സംസ്ഥാനത്തു സംഘടിപ്പിക്കുമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.












Click it and Unblock the Notifications