സുധീരന്‍ ഭാവിപരിപാടികള്‍ വ്യക്തമാക്കണം: പിണറായി
ആലപ്പുഴ: കുഞ്ഞാലിക്കുട്ടി പ്രശ്നത്തിന്റെ പേരില്‍ കെപിസിസിയില്‍ നിന്ന് രാജി വച്ച വി.എം സുധീരന്‍ ഭാവിപരിപാടികള്‍ വ്യക്തമാക്കണമെന്ന് സിപിഎം സംസ്ഥാനസെക്രട്ടറി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. സുധീരന്റെ നിലപാട് സ്വാഗതാര്‍ഹമാണെന്നും ആലപ്പുഴയില്‍ നടക്കുന്ന സിപിഎം സമ്മേളത്തില്‍ സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
ജനദ്രോഹപരമായ നിലപാടുകള്‍ മാത്രമാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ജനങ്ങളില്‍ നിന്നും ഇതുപോലെ ഒറ്റപ്പെട്ട ഒരു സര്‍ക്കാര്‍ ഇതിനുമുന്‍പുണ്ടായിട്ടില്ല. കുഞ്ഞാലിക്കുട്ടിയെ സംരക്ഷിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. എന്നാലിത് അധികനാള്‍ തുടരാനാവില്ല. പുറത്തേക്കിറങ്ങാതെ ജനരോഷം ശമിപ്പിക്കാനാവുമെന്ന കുഞ്ഞാലിക്കുട്ടിയുടെ കണക്കുകൂട്ടലും നടക്കാന്‍ പോകുന്നില്ല.
കുഞ്ഞാലിക്കുട്ടി രാജിവയ്ക്കുന്നതുവരെ സിപിഎം പ്രക്ഷോഭം തുടരുമെന്നും പിണറായി പറഞ്ഞു.












Click it and Unblock the Notifications