ലീഗിനെ എല്‍ഡിഎഫില്‍ ചേര്‍ക്കില്ല: വി.എസ്
തിരുവനന്തപുരം: മുസ്ലീംലീഗിനെ എല്‍.ഡി.എഫില്‍ ചേര്‍ക്കില്ലെന്ന വി.എസ് അച്യുതാനന്ദന് വ്യക്തമാക്കി. ഇക്കാര്യം കഴിഞ്ഞ പാര്‍ട്ടി മീറ്റിംഗില്‍ തന്നെ തീരുമാനിച്ചതാണെന്നും പാര്‍ട്ടി തീരുമാനങ്ങള്‍ വിശദീകരിച്ച പാലൊളി മുഹമ്മദ്കുട്ടി ഇക്കാര്യം പറയാന്‍ വിട്ടുപോയതാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യസഭാ സ്ഥാനാര്‍ത്ഥിയായി സിപിഐ നേതാവ് സി.ദിവാകരനെ മത്സരിപ്പിക്കുമെന്നും അച്യുതാനന്ദന് പറഞ്ഞു.
കുഞ്ഞാലിക്കുട്ടിക്കെതിരെയുള്ള പ്രക്ഷോഭം തുടരാന്‍ തന്നെയാണ് പാര്‍ട്ടി തീരുമാനം. മന്ത്രിസഭയില്‍ നിന്ന് പുറത്താക്കിയാല്‍ ലീഗ് കോണ്‍ഗ്രസ് വിട്ട് ഇടതുപക്ഷത്തില്‍ ചേരുമെന്ന് കോണ്ഗ്രസുകാര്ക്കിടയില് തെറ്റായ ധാരണയുണ്ട്. അതു തിരുത്തുവാന്‍ കൂടിയാണ് ഇപ്പോള്‍ എല്‍ഡിഎഫ് തീരുമാനം വ്യക്തമാക്കുന്നത്.
കോണ്‍ഗസിന്റെ മറ്റേതെങ്കിലും കക്ഷികളുമായി കൂട്ടുകൂടാന്‍ എല്‍ഡിഎഫ് ആഗ്രഹിക്കുന്നില്ല. ഇപ്പോള്‍ത്തന്നെ എല്‍.ഡി.എഫ് ശക്തമായ പാര്‍ട്ടിയാണ്. പിള്ള, ജേക്കബ്ബ് ഗ്രൂപ്പുകളെ എല്‍.ഡി.എഫില്‍ ഉള്‍പ്പെടുത്തുന്ന കാര്യത്തെ കുറിച്ച് എല്‍.ഡി.എഫ് ആലോചിച്ചിട്ടില്ല.
മന്ത്രി കുഞ്ഞാലിക്കുട്ടിയുടെ രാജിയാവശ്യപ്പെട്ട് ഡിസംബര്‍ 30ന് സെക്രട്ടറിയേറ്റ് മാര്‍ച്ച് നടത്തുമെന്നും അച്യുതാനന്ദന് അറിയിച്ചു.