Get Updates
Get notified of breaking news, exclusive insights, and must-see stories!

ആന്ധ്ര: കടലാക്രമണത്തില്‍ 200 മരണം

ആന്ധ്ര: കടലാക്രമണത്തില്‍ 38 മരണം
ഹൈദരാബാദ്:ആന്ധ്രാപ്രദേശിലുണ്ടായ കടലാക്രമണത്തില്‍ 38 പേര്‍ മരിച്ചു. 1000ലധികം പേരെ കാണാതായി.

ചിറ്റൂര്‍, മഛലിപട്ടണം, നെല്ലൂര്‍, മോംഗിനാപുഡി എന്നിവിടങ്ങളിലാണ് കടലാക്രമണമുണ്ടായത്. ഇവിടങ്ങളിലുള്ള മുക്കുവരാണ് കൂടുതലായും കടലാക്രമണത്തില്‍ പെട്ടിരിക്കുന്നത്. മരിച്ചവരില്‍ 20 പേര്‍ കൃഷ്ണയില്‍ നിന്നും 15 പേര്‍ പ്രകാശത്തു നിന്നും മൂന്നുപേര്‍ ഗോദാവരി ജില്ലയിില്‍ നിന്നുമുള്ളവരാണ്. ഇവരില്‍ ആറു പേരുടെ മൃതദേഹം കണ്ടെടുത്തു.

ഇന്തോനേഷ്യയിലുണ്ടായ ശക്തമായ ഭൂകമ്പത്തിന്റെ തുടര്‍ച്ചയായാണ് കടല്‍ക്ഷോഭം. രാവിലെ ആറേമുക്കാലോടെയാണ് കടല്‍ക്ഷോഭമാരംഭിച്ചത്. ഭാരതിനഗര്‍, അയോധ്യാനഗര്‍, ഗാന്ധിനഗര്‍ തുടങ്ങിയ മേഖലകളില്‍ ചെറുതായി ഭൂമികുലുക്കവുമനുഭവപ്പട്ടു..

ആന്ധ്ര മുഖ്യമന്ത്രി വൈ.എസ് റെഡ്ഢി, റെവന്യൂ വകുപ്പുമന്ത്രി പ്രസാദ് റാവു എന്നിവര്‍ ഉച്ചക്കുശെഷം ഹെലികോപ്റ്ററില്‍ ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കും. ഇവിടങ്ങളിലെ കളക്ടര്‍മാരോട് സംഭവത്തിന്റെ വിശദാംശങ്ങള്‍ നല്‍കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കടല്‍ക്ഷോഭത്തെ തുടര്‍ന്നുണ്ടായ നാശനഷ്ടങ്ങളുടെ മുഴുവന്‍ കണക്ക് ഇതുവരെ ലഭ്യമായിട്ടില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+