കാഞ്ചി: സഹമഠാധിപതിയെ ചോദ്യംചെയ്യും
കാഞ്ചീപുരം: ശങ്കരരാമന്‍ വധക്കേസുമായി ബന്ധപ്പെട്ട് സഹമഠാധിപതി വിജയേന്ദ്രസരസ്വതിക്ക് പൊലീസ് സമന്‍സയച്ചു. ചോദ്യം ചെയ്യാനായി പ്രത്യേക അന്വേഷണസംഘത്തിനു മുന്‍പാകെ ഹാജരാകണമെന്നു കാണിച്ചാണ് സമന്‍സയച്ചിരിക്കുന്നത്.
ഇതാദ്യമായാണ് സംഭവവുമായി ബന്ധപ്പെട്ട് സഹമഠാധിപതിയെ പൊലീസ് ചോദ്യംചെയ്യാന്‍ പോകുന്നത്. ഡിസംബര്‍ 26 വെള്ളിയാഴ്ച രാവിലെ പത്തുമണിക്ക് എശ്.പി ഓഫീസിനു പിന്നലെ ഇന്‍വെസ്റിഗേഷന്‍ ബംഗ്ലാവില്‍ ഹാജരാകണമെന്നാണ് സമന്‍സില്‍ പറഞ്ഞിരിക്കുന്നെങ്കിലും പ്രത്യേക പൂജകള്‍ നിര്‍വഹിക്കാനുള്ളതിനാല്‍ ഉച്ചക്കു രണ്ടുമണിക്കേ വിജയേന്ദ്രസരസ്വതി ചോദ്യം ചെയ്യലിന് ഹാജരാവൂയെന്ന് മഠത്തില്‍ നിന്നുള്ള അറിയിപ്പില്‍ പറയുന്നു.
മുന്‍പ് മഠം മാനേജര്‍ സുന്ദരേശയ്യര്‍, സഹമഠാധിപതിയുടെ സഹോദരന്‍ രഘു എന്നിവരെ കേസുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്തിരുന്നു.












Click it and Unblock the Notifications