ശ്രീലങ്കയില്‍ മരണസംഖ്യ 2000 കവിഞ്ഞു
കൊളംബോ: ഭൂകമ്പത്തിലും കടലാക്രമണത്തിലും ശ്രീലങ്കയില്‍ മരിച്ചവരുടെ എണ്ണം 2000ലേറെയായി. ഒരു ജയില്‍ തകര്‍ന്ന് 300 തടവുകാര്‍ രക്ഷപ്പെട്ടു. ശ്രീലങ്കയില്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.
കടലാക്രമണം: ശ്രീലങ്കയില്‍ 214 മരണം
ഡിസംബര്‍ 26, 2004
കൊളംബോ: കടലാക്രമണത്തില്‍ ശ്രീലങ്കലില്‍ മരിച്ചവരുടെ എണ്ണം 214 ആയി. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. തലസ്ഥാനമായ കൊളംബോയുടെ പകുതിയേറെ ഭാഗത്ത കടല്‍ ഇരച്ചുകയറിയിട്ടുണ്ട്.
കടലാക്രമണത്തെ തുടര്‍ന്ന് ശ്രീലങ്കക്ക് അടിയന്തിരസഹായം നല്‍കാന്‍ ഇന്ത്യ തീരുമാനിച്ചു. മരുന്നും ഭക്ഷണവുമടങ്ങുന്ന ഹെലികോപ്റ്ററുകള്‍ ശ്രീലങ്കയിലേക്കയക്കാനാണ് കേന്ദ്രഗവണ്‍മെന്റ് തീരുമാനം. തങ്ങള്‍ക്ക് സഹായം നല്‍കണമെന്ന് ശ്രീലങ്കന്‍ സര്‍ക്കാര്‍ ഇന്ത്യയോട് അഭ്യര്‍ത്ഥിച്ചിരുന്നു.
കടലാക്രമണം: ശ്രീലങ്കയില്‍ 160 മരണം
സമയം 11.30 എ.എം
കൊളംബോ: ഭൂചലത്തെ തുടര്‍ന്ന് കടല്‍ ഇരച്ചുകയറി ശ്രീലങ്കയില്‍ 160 പേര്‍ മരിച്ചു. ആയിരക്കണക്കിനാളുകളുടെ വീടുകള്‍ തകര്‍ന്നു. നൂറുകണക്കിനു ഗ്രാമങ്ങള്‍ കടലിരച്ചുകയറിയതിനെ തുടര്‍ന്ന് നശിച്ചിട്ടുണ്ട്.
ശ്രീലങ്കയില്‍ നിന്നും 1400കിലോമീറ്റര്‍ മാത്രം ദൂരമുള്ള ഇന്തോനേഷ്യയിലുണ്ടായ ശക്തമായ ഭൂകമ്പത്തിന്റെ പരിണിതഫലമാണിതെന്നു കരുതുന്നു.
ശ്രീലങ്കയിലെ തീരപ്രദേശങ്ങളിലടിച്ചു കയറിയ കടല്‍ കൊളംബോയുടെ തെക്കുകിഴക്കന്‍ പ്രദേശങ്ങളിലേക്കു വ്യാപിക്കുകയാണ്. വീടുകളെ കൂടാതെ വിനോദസഞ്ചാരകേന്ദ്രങ്ങളിലേക്കും കടല്‍ കയറിയിട്ടുണ്ട്.
ട്രിങ്കോമാലി മുതല്‍ കലുത്തുറ വരെയുള്ള 700 കിലോമീറ്ററോളം വരുന്ന പ്രദേശത്താണ് കടല്‍ ഇരച്ചുകയറിയിരിക്കുന്നത്. ഡിസംബര്‍ 26 ഞായറാഴ്ച രാവിലെയാണ് കടലിരച്ചുകയറാന്‍ തുടങ്ങിയത്. ചില പ്രദേശങ്ങളില്‍ ചെറുതായി ഭൂകമ്പമുണ്ടായതായും മെട്രോളജിക്കല്‍ ഡിപ്പാര്‍ട്ട്മെന്റ് പറഞ്ഞു.
കടലാക്രമണത്തെ തുടര്‍ന്ന മരിച്ച 160ളം പേരുടെ മൃതദേഹം രക്ഷാപ്രവര്‍ത്തകര്‍ പുറത്തെടുത്തിട്ടുണ്ട്. 150 മൃതദേഹങ്ങള്‍ മുത്തൂരു നിന്നും മറ്റുള്ളവ ട്രിങ്കോമാലിയില്‍ നിന്നുമാണ് കണ്ടെത്തിയത്. ഇനിയും കൂടുതലാളുകള്‍ മരിച്ചിട്ടുണ്ടാകുമെന്നാണ് അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
കടലാക്രമണത്തെ തുടര്‍ന്ന് ആയിരക്കണക്കിനാളുകള്‍ വീടുവിട്ടുപോകാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ്.












Click it and Unblock the Notifications