ആന്തമാനില്‍ വീണ്ടും ഭൂചലനം
ദില്ലി: കടല്‍ക്ഷോഭത്തില്‍ ആയിരത്തിലേറെ പേര്‍ മരിച്ച ആന്തമാന്‍ നിക്കോബാര്‍ ദ്വീപുകളില്‍ ഡിസംബര്‍ 27 തിങ്കളാഴ്ച വീണ്ടും ചെറിയ തോതില്‍ ഭൂചലനമുണ്ടായി.
റിക്ടര്‍ സ്കെയിലില്‍ 6.0 ആണ് ഭൂകമ്പത്തിന്റെ ശക്തി രേഖപ്പെടുത്തിയത്. രാവിലെ 6.20ന് ആയിരുന്നു ഭൂചലനം ഉണ്ടായത്. തിങ്കളാഴ്ചയുണ്ടായ ഭൂചലനത്തെ തുടര്‍ന്ന് നാശനഷ്ടങ്ങളുണ്ടായിട്ടുണ്ടോയെന്ന് അറിവായിട്ടില്ല.
ഇന്തോനേഷ്യയിലെ സുമാത്ര ദ്വീപില്‍ റിക്ടര്‍ സ്കെയിലില്‍ 8.9 രേഖപ്പെടുത്തിയ ഭൂചലനത്തെ തുടര്‍ന്നുണ്ടായ കടല്‍ക്ഷോഭത്തില്‍ ആയിരത്തിലേറെ പേരാണ് ആന്തമാനില്‍ മരിച്ചത്.












Click it and Unblock the Notifications