കന്യാകുമാരിയില്‍ അഞ്ഞൂറിലേറെ മരണം
നാഗര്‍കോവില്‍: കടല്‍ക്ഷോഭത്തില്‍ കന്യാകുമാരി ജില്ലയില്‍ മരിച്ചവരുടെ സംഖ്യ 550ഓളമായി. 524 പേരുടെ മരണമാണ് ഇതുവരെ സ്ഥിരീകരിച്ചത്. മരണസംഖ്യ ഇനിയും കൂടിയേക്കും.
കന്യാകുമാരി ജില്ലയിലെ കൊളച്ചലില്‍ 350 മൃതദേഹങ്ങള്‍ കൂട്ടത്തോടെ സംസ്കരിച്ചു. കന്യാകുമാരി ജില്ലയില്‍ ശക്തിയേറിയ തിരമാലകള്‍ കടലില്‍ ആര്‍ത്തലക്കുന്നത് തുടരുകയാണ്.
കന്യാകുമാരിയിലെ വിവേകാനന്ദപ്പാറയില്‍ കുടുങ്ങിയ ഒട്ടേറെ പേര്‍ തിങ്കളാഴ്ച മരിച്ചിരുന്നു.












Click it and Unblock the Notifications