കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പോണ്ടിച്ചേരിയില്‍ 377 മരണം

  • By Staff
Google Oneindia Malayalam News

പോണ്ടിച്ചേരി: കടല്‍ക്ഷോഭം മൂലം പോണ്ടിച്ചേരിയില്‍ മരിച്ചവരുടെ എണ്ണം 377 ആയി ഉയര്‍ന്നതായി മുഖ്യമന്ത്രി എന്‍.രംഗസ്വാമി അറിയിച്ചു. 900ളം പേരെ കാണാതായിട്ടുണ്ട്. കാരയ്ക്കലാണ് 265 പേര്‍ മരിച്ചിരിക്കുന്നത്.

സംസ്ഥാനത്തിന്റെ ആവശ്യം പരിഗണിച്ച് പ്രാഥമികദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി കേന്ദ്രത്തില്‍ നിന്നും 25 കോടി സഹായധനം അനുവദിച്ചു. സംസ്ഥാനത്താകെ 300കോടിയുടെ നാശനഷ്ടം സംഭവിച്ചതായാണ് കണക്ക്.

ദുരന്തത്തില്‍പെട്ട ഒരോ കുടുംബത്തിനും 2000രൂപയും 25 കിലോ അരിയും വസ്ത്രങ്ങളും നല്‍കും.ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്കായി നേവിയുടെ സഹായമഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

പോണ്ടിച്ചേരിയിലെ ദുരിതബാധിതപ്രദേശങ്ങള്‍ സന്ദര്‍ശിക്കാനെത്തിയ കേന്ദ്രആഭ്യന്തരവകുപ്പുമന്ത്രി ശിവരാജ് പാട്ടീലാണ് സഹായധനം അനുവദിച്ച കാര്യമറിയിച്ചത്. സംസ്ഥാത്തെ നാശനഷ്ടക്കണക്കുകള്‍ മുഴുവനായി പഠിച്ച ശേഷം ബാക്കി തുകയനുവദിക്കുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X