ദക്ഷിണേന്ത്യയില്‍ മരണസംഖ്യ 6000 ആയി
ചെന്നൈ: ഭൂകമ്പത്തെ തുടര്‍ന്നുണ്ടായ കടല്‍ക്ഷോഭത്തില്‍ ദക്ഷിണേന്ത്യയില്‍ മരിച്ചവരുടെ എണ്ണം ആറായിരത്തോളമായി. തമിഴ്നാട്ടില്‍ മാത്രം 2500ല്‍ ഏറെ പേര്‍ മരിച്ചിട്ടുണ്ട്. പ്രകൃതിക്ഷോഭത്തില്‍ ദക്ഷിണേഷ്യയില്‍ മരിച്ചവരുടെ എണ്ണം 16,000 കവിയും.
ആന്തമാന്‍ നിക്കോബാര്‍ ദ്വീപുകളില്‍ 3000 പേരാണ് മരിച്ചത്. തമിഴ്നാട്ടിലും പോണ്ടിച്ചേരിയിലുമായി 3500ഓളം പേര്‍ മരിച്ചു. കേരളത്തില്‍ മരണസംഖ്യ 200ന് അടുത്തുവരും. ആന്ധ്ര തീരത്തു നിന്ന് 1300 പേരെ കാണാതായിട്ടുണ്ട്.
ദക്ഷിണേന്ത്യയില്‍ പതിനായിരക്കണക്കിനാളുകളെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. തമിഴ്നാട്ടിലെ വേളാങ്കണ്ണിയുള്‍പ്പെട്ട നാഗപ്പട്ടണം ജില്ലയില്‍ മാത്രം 1700 പേരാണ് മരിച്ചത്. കന്യാകുമാരിയില്‍ അറുന്നൂറോളം പേര്‍ മരിച്ചു.
ശ്രീലങ്കയില്‍ അയ്യായിരത്തോളം ആളുകളാണ് മരിച്ചത്. ഇന്തോനേഷ്യയില്‍ അയ്യായിരത്തോളം പേര്‍ മരിച്ചു.












Click it and Unblock the Notifications