തമിഴ്നാട്ടിലും പോണ്ടിച്ചേരിയിലും മരണം 3500
ചെന്നൈ: സുനാമി കടല്‍ക്ഷോഭ ദുരന്തത്തില്‍ തമിഴ്നാട്ടിലും പോണ്ടിച്ചേരിയിലും മരിച്ചവരുടെ എണ്ണം 3500ഓളം ആയി. ദക്ഷിണേന്ത്യയില്‍ മരിച്ചവരുടെ എണ്ണം 5500 കവിയും.
തമിഴ്നാട്ടിലെ നാഗപട്ടണം ജില്ലയില്‍ മാത്രം 1700 പേരാണ് മരിച്ചത്. നാഗപട്ടണത്തില്‍ അഞ്ഞൂറോളം മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. 225 മൃതദേഹങ്ങള്‍ കൂട്ടമായി സംസ്കരിച്ചു. നാഗപട്ടണത്ത് 20,000 പേരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്.
കന്യാകുമാരി ജില്ലയില്‍ 550ല്‍ പരമാളുകളാണ് മരിച്ചത്. പോണ്ടിച്ചേരിയില്‍ നാനൂറോളം പേര്‍ മരിച്ചു. 900 പേരെ കാണാതായിട്ടുണ്ട്. 15,000 വീടുകളാണ് ഇവിടെ ഒലിച്ചുപോയത്.












Click it and Unblock the Notifications