കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യക്ക് 44.5 ലക്ഷം രൂപ യുഎസ് സഹായം

  • By Staff
Google Oneindia Malayalam News

ദില്ലി: ഇന്ത്യയില്‍ സുനാമി കടല്‍ക്ഷോഭത്തില്‍ പെട്ട ജനങ്ങള്‍ക്കായി യുഎസ് 44.5 ലക്ഷം രൂപ സഹായം പ്രഖ്യാപിച്ചു.

യുഎസ് അംബാസിഡര്‍ ഡേവിഡ് സി മുല്‍ഫോഡ് പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിന് അയച്ച കത്തിലാണ് സഹായം പ്രഖ്യാപിച്ചത്.

ഈ പ്രാഥമിക സഹായം പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്കും ഇന്റര്‍നാഷണല്‍ ഫെഡറേഷന്‍ ഒഫ് റെഡ് ക്രോസിലേക്കും റെഡ് ക്രോസെന്റ് സൊസൈറ്റികളിലേക്കും പോകും.

മറ്റുതരത്തിലും ഇന്ത്യയെ സഹായിക്കാന്‍ യുഎസ് ഒരുക്കമാണെന്ന് അംബാസിഡര്‍ അറിയിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X