വേളാങ്കണ്ണിയില്‍ മരിച്ചവരില്‍ 45 മലയാളികള്‍
വേളാങ്കണ്ണി: വേളാങ്കണ്ണിയില്‍ മരിച്ചവരില്‍ 45 മലയാളികള്‍ ഉള്‍പ്പെടുന്നതായി സംശയിക്കുന്നു. ആയിരത്തിലധികം പേരെയാണ് വേളാങ്കണ്ണിയില്‍ കാണാതായത്.
360 പേരുടെ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരില്‍ ആറ് പേര്‍ മലയാളികളാണ്. തൃശൂര്‍ കൊടകര സ്വദേശി മനോജ് (30), അരൂര്‍ പുത്തന്‍പുരയില്‍ സന്ധ്യയുടെ ഭര്‍ത്താവ് ഷിജു (30), മാറാടി പുളിക്കല്‍ രാജുവിന്റെ മകള്‍ സോണിയ (ഏഴ്), അങ്കമാലി പന്തലൂക്കാരന്‍ ജോണ്‍ (49), മകള്‍ നീനു (19), ചാലക്കുടി സ്വദേശി ജോണ്‍സണ്‍ എന്നിവരെയാണ് തിരിച്ചറിഞ്ഞത്.
വേളാങ്കണ്ണിയിലും പരിസരത്തുമായി മൃതദേഹങ്ങള്‍ ഇപ്പോഴും ചിതറിക്കിടക്കുകയാണ്. മൃതദേഹങ്ങള്‍ നീക്കം ചെയ്യാനുള്ള പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലാണ്.
വേലാങ്കണ്ണി പള്ളിയില്‍ ഞായറാഴ്ച രാവിലെ കുര്‍ബാനയ്ക്കായി 15,000 ഓളം പേര്‍ തടിച്ചുകൂടിയിരുന്നു. പള്ളിക്കു വെളിയിലും പരിസരത്തുമുണ്ടായിരുന്നവരാണ് ഒഴുകിപോയത്.












Click it and Unblock the Notifications