കടല്‍ക്ഷോഭം: ഒരു ലക്ഷം രൂപ സഹായം നല്‍കും
തിരുവനന്തപുരം: സംസ്ഥാനത്ത് കടല്‍ക്ഷോഭത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സഹായം നല്‍കാന്‍ പ്രത്യേക മന്ത്രിസഭായോഗം തീരുമാനിച്ചു. ദുരന്തത്തില്‍ മരിച്ച മുതിര്‍ന്നവരുടെ കുടുംബങ്ങള്‍ക്ക് ഒരു ലക്ഷം രൂപയും മരിച്ച കുട്ടികളുടെ കുടുംബങ്ങള്‍ക്ക് അരലക്ഷം രൂപയും നല്‍കും.
പരിക്കേറ്റവര്‍ക്ക് 25,000 രൂപ ധനസഹായം നല്‍കും. ദുരിതാശ്വാസ ക്യാമ്പിലുള്ളവര്‍ക്ക് സൗജന്യ റേഷന്‍ നല്‍കാനും തീരുമാനിച്ചിട്ടുണ്ട്.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അധ്യക്ഷതയില്‍ നടന്ന യോഗം ദുരിതബാധിത പ്രദേശങ്ങളിലെ സ്ഥിതി വിലയിരുത്തി.












Click it and Unblock the Notifications