Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തില്‍ മരണസംഖ്യ 200 കവിഞ്ഞേക്കും

തിരുവനന്തപുരം: കടല്‍ക്ഷോഭത്തില്‍ സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം 200 കവിഞ്ഞേക്കും. കടല്‍ക്ഷോഭമുണ്ടായ സ്ഥലങ്ങളില്‍ നിന്ന് മൃതദേഹങ്ങള്‍ കണ്ടെത്തിക്കൊണ്ടിരിക്കുകയാണ്.

കൊല്ലത്തും ആലപ്പുഴയിലും ഡിസംബര്‍ 26 തിങ്കളാഴ്ച ഒട്ടേറെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. കോഴിക്കോട് തിങ്കളാഴ്ച പുലര്‍ച്ചെ ഒരാള്‍ കടലില്‍ ഒലിച്ചുപോയി. ആലപ്പുഴയില്‍ മാത്രം 25 പേരാണ് മരിച്ചത്. കൊല്ലം ജില്ലയിലെ ചവറ കടല്‍ തീരത്ത് തിങ്കളാഴ്ച രാവിലെ വീണ്ടും കടല്‍ക്ഷോഭമുണ്ടായി.

തൃശൂര്‍ ജില്ലയിലെ ചേറ്റുവയില്‍ കടല്‍ക്ഷോഭമുണ്ടായതിനെ തുടര്‍ന്ന് 20 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. ദുരിതാശ്വാസ പ്രര്‍തത്തനങ്ങള്‍ക്ക് ഇറങ്ങാന്‍ സന്നദ്ധ സംഘടനകളോട് അഭ്യര്‍ഥിച്ചിട്ടുണ്ട്.

ദുരിതാശ്വാസ ക്യാമ്പുകളില്‍ ഭക്ഷണവും വസ്ത്രവുമില്ലാത്ത സ്ഥിതിയാണ്. വീട് നഷ്ടപ്പെട്ട് എങ്ങോട്ടു പോകണമെന്നറിയാതെ ആയിരങ്ങളാണ് ക്യാമ്പുകളില്‍ കഴിയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+