പ്രധാനമന്ത്രി ചൊവ്വാഴ്ച കേരളത്തില്‍
ദില്ലി: ദുരന്തബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നതിനായി പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് ഡിസംബര്‍ 28 ചൊവ്വാഴ്ച കേരളത്തിലെത്തും.
ചൊവ്വാഴ്ച വൈകീട്ട് നാല് മണിക്കാണ് പ്രധാനമന്ത്രി കേരളത്തിലെത്തുന്നത്. ദുരന്തബാധിതപ്രദേശങ്ങളായ ആലപ്പുഴയിലും കൊല്ലത്തും അദ്ദേഹം ഹെലികോപ്റ്ററില്‍ സന്ദര്‍ശനം നടത്തും.
തമിഴ്നാട്, ആന്ധ്രാപ്രദേശ്, പോണ്ടിച്ചേരി സംസ്ഥാനങ്ങളും പ്രധാനമന്ത്രി സന്ദര്‍ശിക്കും. ബുധനാഴ്ച പ്രധാനമന്ത്രി ദില്ലിയില്‍ തിരിച്ചെത്തും.
ആഭ്യന്തരമന്ത്രി ശിവരാജ് പാട്ടിലും ചൊവ്വാഴ്ച കേരളത്തിലെത്തുന്നുണ്ട്. ഈ മാസം ഒടുവില്‍ നടത്താനിരുന്ന കേരള സന്ദര്‍ശനം റദ്ദാക്കിയിട്ടുണ്ട്.
ബിജെപി നേതാക്കളായ എല്‍. കെ അദ്വാനിയും വെങ്കയ്യ നായിഡുവും ചൊവ്വാഴ്ച കേരളത്തിലെത്തുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് പി. എസ്. ശ്രീധരന്‍ പിള്ള അറിയിച്ചിട്ടുണ്ട്.












Click it and Unblock the Notifications