മലബാറില്‍ വീണ്ടും കടല്‍ക്ഷോഭം
കോഴിക്കോട്: മലബാറിലെ പത്തോളം സ്ഥലങ്ങളില്‍ ഡിസംബര്‍ 27 വെളുപ്പിനും കടല്‍ക്ഷോഭമുണ്ടായി. കണ്ണൂര്‍ ജില്ലയിലെ മമ്പുറത്തും കടല്‍ക്ഷോഭമുണ്ടായതായി റിപ്പോര്‍ട്ടുകളുണ്ട്. തലശേരിയിലെ ഒരു ഫ്ളോട്ടിംഗ് റെസ്റ്റോറന്റ് കൊടുവള്ളി പുഴയില്‍ ഒഴുകിപ്പോയി. കണ്ണൂരിലെ ഇടക്കാട് തീരദേശറോഡുകളിലൂടെയുള്ള ഗതാഗതം നിയന്ത്രിച്ചിരിക്കുകയാണ്.
കോഴിക്കോട് ജില്ലയില്‍ ഇടത്തൂര്‍, പുതിയാപ്പ, ബേപ്പൂര്‍ തുടങ്ങിയ സ്ഥലങ്ങളിലും കടല്‍ക്ഷോഭമുണ്ടായി. പുതിയാപ്പയില്‍ കടല്‍ ഇന്നലെ മുക്കാല്‍ കിലോമീറ്ററോളം കരയിലേക്കു കയറി. ഈ പ്രദേശങ്ങളിലുള്ള 4000ത്തോളം കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചിരിക്കുകയാണ്.












Click it and Unblock the Notifications