Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തില്‍ മരണസംഖ്യ 176 ആയി

തിരുവനന്തപുരം: ഭൂകമ്പത്തെ തുടര്‍ന്നുണ്ടായ കടല്‍ക്ഷോഭത്തില്‍ സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം 176 ആയി. 600ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

മരണസംഖ്യ ഇനിയും കൂടിയേക്കാനാണ് സാധ്യത. 146 പേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. കൊല്ലത്ത് മാത്രം 126 പേര്‍ മരിച്ചു. കരുനാഗപ്പള്ളിയില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്.

കൊല്ലത്ത് തങ്കശേരി, ചവറ പ്രദേശങ്ങളില്‍ തിങ്കളാഴ്ച രാവിലെ കടല്‍ക്ഷോഭമുണ്ടായി. തിങ്കളാഴ്ച രാവിലെ കരുനാഗപ്പള്ളി, അഴീക്കല്‍ എന്നിവിടങ്ങളില്‍ നിന്ന് ഒമ്പത് മൃതദേഹങ്ങള്‍ കണ്ടെടുത്തു. വൈപ്പിനില്‍ മരിച്ച നാല് പേരുടെ മൃതദേഹം സംസ്കരിച്ചു.

ആലപ്പുഴ ജില്ലയില്‍ 25 പേര്‍ മരിച്ചിട്ടുണ്ട്. കോഴിക്കോട് പുതിയപ്പയില്‍ തിങ്കളാഴ്ച രാവിലെയുണ്ടായ കടലാക്രമണത്തില്‍ നാല് ബോട്ടുകള്‍ ഒലിച്ചുപോയി. കോഴിക്കോട്ടെ തീരപ്രദേശത്തു നിന്ന് 1500ലേറെ ആളുകളെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്.

ദുരിതബാധിതപ്രദേശങ്ങളില്‍ പലയിടത്തും അധികൃതര്‍ രക്ഷാപ്രവര്‍ത്തനത്തിന് യാതൊരു സഹായവും ചെയ്യുന്നില്ലെന്ന് പരാതിയുണ്ട്. എറണാകുളം, ആലപ്പുഴ ജില്ലകളിലെ ചില സ്ഥലങ്ങളില്‍ നാട്ടുകാര്‍ തന്നെയാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. ദുരന്തമുണ്ടായ സ്ഥലങ്ങളിലേക്ക് മന്ത്രിമാര്‍ തിരിഞ്ഞുനോക്കാത്തതിലും പരാതിയുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+