ഇന്തോനേഷ്യയില്‍ 4,448പേര്‍ മരിച്ചു
ഇന്തോനേഷ്യ: ഇന്തോനേഷ്യയിലുണ്ടായ ഭൂചലനത്തിലും വെള്ളപ്പൊക്കത്തിലും 4,448 പേര്‍ മരിച്ചു. ഇവരില്‍ 1000ളം സൈനികരും ഉള്‍പ്പെടുന്നു. ലക്ഷക്കണക്കിനാളുകള്‍ക്ക് വീടു നഷ്ടപ്പെട്ടു.
സുമാത്ര ദ്വീപിലാണ് പ്രകൃതിക്ഷോഭം ഏറ്റവും കൂടുതല്‍ നാശനഷ്ടം വിതച്ചത്.തീരദേശത്തെ ഗ്രാമങ്ങള്‍ മുഴുവനും വെള്ളത്തിനടിയിലായി. 15,000ളം സൈനികരെ ഇവിടെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കു നിയോഗിച്ചിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കിടെ കൂടുതല്‍ മൃതശരീരങ്ങള്‍ കണ്ടെത്തുന്നതുകൊണ്ട് മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യതയെന്ന് ഔദ്യോഗികകേന്ദ്രങ്ങള്‍ അറിയിച്ചു.
മരിച്ചവരില്‍ 3,000പേര്‍ ബന്ദാ ഏക്കില്‍ നിന്നുള്ളവരാണ്. വടക്കന്‍ സുമാത്രയില്‍ 83 പേര്‍ മരിച്ചിട്ടുണ്ട്. ഇവിടുത്തെ ഗതാഗതവും വാര്‍ത്താവിനിമയബന്ധങ്ങളും പൂര്‍ണമായും തകരാറിലായിരിക്കുകയാണ്.
കഴിഞ്ഞ 40 വര്‍ഷത്തിനുള്ളില്‍ ലോകത്തുണ്ടായ ഏറ്റവും ശക്തമായ ഭൂചലനമാണ് ഇന്തോനേഷ്യയിലുണ്ടായതെന്നു കരുതുന്നു. ഇന്ത്യ, ശ്രീലങ്ക, മലേഷ്യ, തായ്ലന്റ് തുടങ്ങിയ സ്ഥലങ്ങളിലും ഇതിന്റെ ദുരന്തഫലങ്ങളനുഭവപ്പെട്ടു.












Click it and Unblock the Notifications