പ്രകൃതിക്ഷോഭം: മരണം 15,000 കവിഞ്ഞു
ചെന്നൈ: ഭൂചലനത്തെ തുടര്‍ന്നുണ്ടായ കടല്‍ക്ഷോഭത്തില്‍ ദക്ഷിണേഷ്യയില്‍ മരിച്ചവരുടെ എണ്ണം 15000 കവിഞ്ഞു. അയ്യായിരത്തിലേറെ ആളുകളാണ് ഇന്ത്യയില്‍ മരിച്ചത്.
തമിഴ്നാട്ടില്‍ മാത്രം 2500 പേര്‍ മരിച്ചു. ആന്തമാനില്‍ 2000 പേര്‍ മരിച്ചതായി സ്ഥിരീകരിച്ചു. ശ്രീലങ്കയില്‍ അയ്യായിരത്തിലേറെ ആളുകളാണ് മരിച്ചത്. പോണ്ടിച്ചേരിയില്‍ 280 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്.
ശ്രീലങ്ക, ഇന്തോനേഷ്യ, തായ്ലാന്റ്, മലേഷ്യ, മാലിദ്വീപ് എന്നിവിടങ്ങളില്‍ പ്രകൃതിക്ഷോഭം സംഹാരതാണ്ഡവമാടുകയായിരുന്നു. ഇന്തോനേഷ്യയില്‍ 4500 ഓളം പേര്‍ മരിച്ചു. തായ്ലാന്റില്‍ 400 പേര്‍ മരിച്ചു.
മലേഷ്യയില്‍ 42 പേരും മാലിദ്വീപില്‍ 32 പേരുമാണ് മരിച്ചത്.












Click it and Unblock the Notifications