ആന്തമാനില്‍ 2000 പേര്‍ക്കായി തിരച്ചില്‍ തുടരുന്നു
ദില്ലി: സുനാമി ദുരന്തം ഏറ്റവും രൂക്ഷമായി ബാധിച്ച ആന്തമാന്‍-നിക്കോബാര്‍ ദ്വീപുകളില്‍ 2000 പേര്‍ക്കായി തിരച്ചില്‍ തുടരുന്നു. ഇവിടെ 3000 പേര്‍ മരിച്ചുവെന്നാണ് ഇതുവരെ സ്ഥിരീകരിച്ചിട്ടുള്ളത്.
പോണ്ടിച്ചേരിയില്‍ 400 പേര്‍ മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. ആന്ധ്രാപ്രദേശില്‍ 97 പേര്‍ മരിച്ചിട്ടുണ്ടെന്നാണ് ഔദ്യോഗികമായ അറിയിപ്പ്. പോണ്ടിച്ചേരിയിലും ആന്ധ്രയിലും മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് കരുതുന്നത്.
ഇന്ത്യയില്‍ സുനാമി കടല്‍ക്ഷോഭത്തില്‍ 7000 പേര്‍ മരിച്ചതായാണ് ഔദ്യോഗിക റിപ്പോര്‍ട്ടെങ്കിലും മരണം 10,000 കവിഞ്ഞേക്കുമെന്നാണ് സൂചന. കണ്ടുകിട്ടാനുള്ള ആയിരങ്ങള്‍ക്കായി ഇപ്പോഴും തിരച്ചില്‍ തുടരുകയാണ്.












Click it and Unblock the Notifications