Get Updates
Get notified of breaking news, exclusive insights, and must-see stories!

കാഞ്ചി: വിജയേന്ദ്ര സരസ്വതിയെ ചോദ്യം ചെയ്തു

കാഞ്ചീപുരം: ശങ്കരരാമന്‍ വധക്കേസുമായി ബന്ധപ്പെട്ട് കാഞ്ചി മഠത്തിന്റെ അടുത്ത അവകാശിയായ വിജയേന്ദ്ര സരസ്വതിയെ ഡിസംബര്‍ 28 ചൊവ്വാഴ്ച പൊലീസ് മൂന്ന് മണിക്കൂര്‍ നേരം ചോദ്യം ചെയ്തു.

ഞായറാഴ്ചയും വിജയേന്ദ്ര സരസ്വതിയെ പൊലീസ് ഒന്നേ കാല്‍ മണിക്കൂര്‍ നേരം ചോദ്യം ചെയ്തിരുന്നു. ചൊവ്വാഴ്ച രാവിലെ 11 മണിക്ക് തുടങ്ങിയ ചോദ്യം ചെയ്യല്‍ ഉച്ചക്ക് 2.05നാണ് അവസാനിച്ചത്.

പ്രത്യേക അന്വേഷണ സംഘം ക്യാമ്പ് ചെയ്യുന്ന സമുച്ചയത്തിലേക്ക് വിജയേന്ദ്ര സരസ്വതിയുടെ വാന്‍ കടക്കാന്‍ അനുവദിച്ചില്ല. വിജയേന്ദ്ര സരസ്വതി ഉപയോഗിക്കുന്ന പീഠവും മരം കൊണ്ടുള്ള പാദരക്ഷയും കെട്ടിടത്തിന് അകത്തേക്ക് കൊണ്ടുപോകാനും ആദ്യം അനുവാദം നല്‍കിയില്ല. ഇത് വിജയേന്ദ്ര സരസ്വതിയുടെ ഒപ്പമുള്ളവരും പൊലീസും തമ്മില്‍ തര്‍ക്കത്തിന് വഴിവച്ചു.

നപാദനായാണ് വിജയേന്ദ്ര സരസ്വതി കെട്ടിടത്തിലേക്ക് പ്രവേശിച്ചത്. എന്നാല്‍ പിന്നീട് മരം കൊണ്ടുള്ള പാദരക്ഷയും അകത്തേക്ക് കൊണ്ടുവരാന്‍ പിന്നീട് പൊലീസ് അനുവാദം നല്‍കി. വാന്‍ സമുച്ചയത്തിന്റെ വളപ്പിലേക്ക് പ്രവേശിക്കാനും പിന്നീട് അനുവദിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+