കല്‍പ്പാക്കം ആണവനിലയം സുരക്ഷിതം
ദില്ലി: കല്‍പ്പാക്കത്തെ ആണവ നിലയങ്ങള്‍ സുരക്ഷിതമാണെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.
ആണവനിലയത്തില്‍ നിന്നും റേഡിയേഷന്‍ ഉണ്ടാവുന്നില്ലെന്ന് ഉറപ്പുവരുത്തിയതായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെ. എന്‍. ദീക്ഷിത് അറിയിച്ചു. ആണവോര്‍ജ ഉദ്യോസസ്ഥരുടെ ഒരു ഉന്നതതലയോഗം കല്പാക്കം ആണവനിലയത്തിന്റെ സ്ഥിതി വിലയിരുത്തി.
സുനാമി കടല്‍ക്ഷോഭത്തില്‍ ശാസ്ത്രജ്ഞര്‍ ഉള്‍പ്പെടെ 50 പേരാണ് കല്പാക്കത്ത് മരിച്ചത്. മരിച്ചവരില്‍ മുപ്പത്തഞ്ചോളം പേര്‍ ആണവനിലയങ്ങളിലെ ജീവനക്കാരോ ബന്ധുക്കളോ ആണ്. പ്രകൃതിക്ഷോഭത്തെ തുടര്‍ന്ന് കല്പാക്കം ആണവനിലയങ്ങളും അനുബന്ധ സ്ഥാപനങ്ങളും അടച്ചിട്ടിരിക്കുകയാണ്.












Click it and Unblock the Notifications