തമിഴ്നാട്ടിലും പോണ്ടിച്ചേരിയിലും മരണം 5500 ആയി
ചെന്നൈ: തമിഴ്നാട്ടിലും പോണ്ടിച്ചേരിയിലും മരണസംഖ്യ 5500 ആയതായി അനൗദ്യോഗികമായ റിപ്പോര്‍ട്ട്.
മരണം 4500 ആയതായി ഔദ്യോഗികമായ സ്ഥിരീകരിച്ചിട്ടുണ്ട്. നാഗപട്ടണം ജില്ലയില്‍ മരണം 2500 കടന്നു. വേളാങ്കണ്ണിയില്‍ 500 മൃതദേഹങ്ങള്‍ കണ്ടുകിട്ടിയിട്ടുണ്ട്. നാഗപട്ടണത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ദുരിതബാധിതപ്രദേശങ്ങളില്‍ കൂട്ടത്തോടെയാണ് മൃതദേഹങ്ങള്‍ സംസ്കരിക്കുന്നത്.
കന്യകുമാരിയില്‍ 625 പേരും കൂടല്ലൂരില്‍ 425 പേരും മരിച്ചതായാണ് റിപ്പോര്‍ട്ട്. കല്പാക്കത്ത് 80 പേര്‍ മരിച്ചു. കല്പാക്കം ആണവ ഗവേഷണ കേന്ദ്രത്തിലെ അഞ്ച് ഉദ്യോഗസ്ഥരും മരിച്ചവരില്‍ ഉള്‍പ്പെടുന്നു.
പോണ്ടിച്ചേരിയില്‍ 400 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. കാരക്കലില്‍ മാത്രം 280 പേര്‍ മരിച്ചു. 30,000ഓളം പേര്‍ ഭവനരഹിതരായി.












Click it and Unblock the Notifications