സുനാമി ദേശീയദുരന്തമായി പ്രഖ്യാപിക്കണം: അദ്വാനി
തിരുവനന്തപുരം: സുനാമി കടല്‍ക്ഷോഭത്തെ തുടര്‍ന്നുണ്ടായ ദുരിതം ദേശീയദുരന്തമായി പ്രഖ്യാപിക്കണമെന്ന് പ്രതിപക്ഷ നേതാവ് എല്‍. കെ. അദ്വാനി ആവശ്യപ്പെട്ടു.
തീരദേശവാസികള്‍ക്ക് ഇന്‍ഷ്വറന്‍സ് ഏര്‍പ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കന്യാകുമാരിയും കുളച്ചിലും സന്ദര്‍ശിച്ചതിന് ശേഷം കേരളത്തിലെ ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനെത്തിയ അദ്വാനി ഡിസംബര്‍ 28 ചൊവ്വാഴ്ച വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു.
കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കണം. ദുരന്തബാധിതര്‍ക്ക് വീണ്ടും ജീവിതമാര്‍ഗം കണ്ടെത്തുന്നതിന് വേണ്ടതെല്ലാം നല്‍കണം. വിവാദങ്ങള്‍ക്ക് അവധി കൊടുത്ത് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് അദ്വാനി ആവശ്യപ്പെട്ടു.
തിരുവനന്തപുരത്തെ തീരപ്രദേശങ്ങള്‍ സന്ദര്‍ശിച്ചതിന് ശേഷം അദ്വാനി കൊല്ലത്തേക്ക് പോകും. പിന്നീട് കൊച്ചിയിലെത്തി ചെന്നൈയിലേക്ക് തിരിക്കും.












Click it and Unblock the Notifications