കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിദ്യാര്‍ഥികള്‍ക്ക് പാഠപുസ്കകങ്ങള്‍ നല്‍കും

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: ദുരിതബാധിത പ്രദേശങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് പാഠപുസ്കകങ്ങളും യൂണിഫോമും നല്‍കാന്‍ പ്രത്യേക മന്ത്രിസഭായോഗം തീരുമാനിച്ചു.

പാഠപുസ്തകങ്ങളും നോട്ട്ബുക്കുകളും രണ്ട് ജോഡി യൂണിഫോമും ക്യാമ്പുകളില്‍ വച്ചു തന്നെ നല്‍കും. ക്രിസ്തുമസ് ഒഴിവുകാലം കഴിഞ്ഞ് സ്കൂളുകള്‍ വീണ്ടും തുറയ്ക്കുന്നതിനിടിയില്‍ ഇവ ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു.

ദുരിതാശ്വാസ ക്യാമ്പുകളിലും വില്ലേജ് ഓഫീസുകളിലും സൗജന്യറേഷനായി അപേക്ഷ നല്‍കാനുള്ള സംവിധാനമുണ്ടാക്കും. റേഷന്‍ കാര്‍ഡുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് സപ്ലൈ വകുപ്പ് ഉദ്യോഗസ്ഥര്‍ ക്യാമ്പിലെത്തി റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്യും.

കേന്ദ്രത്തിന് നിവേദനം നല്‍കാനും മന്ത്രിസഭായോഗം തീരുമാനിച്ചിട്ടുണ്ട്. ആറാട്ടുപ്പുഴ, അലപ്പാട് പഞ്ചായത്തുകളില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ വീടുവച്ചു നല്‍കും. ഈ പ്രദേശത്ത് വൈദ്യുതി വിതരണം പുന:സ്ഥാപിക്കും. പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കായി ഈ പഞ്ചായത്തുകളില്‍ ഉന്നത ഉദ്യോഗസ്ഥരെ നിയമിച്ചു. ഇവര്‍ ഈ പ്രദേശങ്ങളിലെ സ്ഥിതി പഠിച്ച് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X