Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തില്‍ 165 മൃതദേഹങ്ങള്‍ കിട്ടി

കൊല്ലം: സുനാമി കടല്‍ക്ഷോഭത്തില്‍ മരിച്ച 165 പേരുടെ മൃതദേഹങ്ങള്‍ കണ്ടുകിട്ടി. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാന്‍ സാധ്യതയുണ്ട്.

കൊല്ലത്ത് മാത്രം 131 പേരുടെ മൃതദേഹങ്ങള്‍ കണ്ടുകിട്ടി. കൊല്ലത്ത് ചൊവ്വാഴ്ച മൂന്ന് പേരുടെ മൃതദേഹങ്ങള്‍ കൂടി കണ്ടുകിട്ടി. ആലപ്പുഴ ജില്ലയില്‍ 30 പേരാണ് മരിച്ചത്. എറണാകുളത്ത് നാല് പേരുടെ മൃതദേഹങ്ങള്‍ കണ്ടുകിട്ടി.

വീണ്ടും കടല്‍ക്ഷോഭമുണ്ടാവാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് തീരപ്രദേശങ്ങളിലെ ജനങ്ങള്‍ തിങ്കളാഴ്ച രാത്രി പരിഭ്രാന്തിയിലായിരുന്നു. കൊല്ലം, തിരുവനന്തപുരം, എറണാകുളം, ആലപ്പുഴ, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ജനങ്ങളെ മാറ്റിപ്പാര്‍പ്പിച്ചിരുന്നു. ഭയന്നതു പോലെ കടലാക്രമണം ഉണ്ടാവാത്തതിനെ തുടര്‍ന്ന് ജനങ്ങള്‍ ചൊവ്വാഴ്ച രാവിലെ വീണ്ടും വീടുകളിലേക്ക് തിരികെപോയിത്തുടങ്ങി.

ഇപ്പോഴും 30,000ഓളം പേര്‍ ദുരിതാശ്വാസ ക്യാമ്പുകളിലാണ് കഴിയുന്നത്. 130ഓളം ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്.

കൊല്ലം ജില്ല കണ്ട ഏറ്റവും വലിയ ദുരന്തമാണ് സുനാമ കടല്‍ക്ഷോഭത്തെ തുടര്‍ന്നുണ്ടായത്. ശ്രായിക്കാട്, ആലപ്പാട് മേഖലകളില്‍ മിക്ക വീടുകളും കടല്‍ക്ഷോഭത്തില്‍ നശിച്ചു.

ദുരന്തസ്ഥിതി വിലയിരുത്താനായി അടിയന്തിര മന്ത്രിസഭായോഗം തിരുവനന്തപുരത്ത് നടക്കുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+